കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്തിനെ വീണ്ടും ലോട്ടറി അംബാസിഡറാക്കിയേക്കും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് കേരള സംസ്ഥാന ലോട്ടറിയുടെ അംബാസിഡര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ട ശ്രീശാന്തിനെ വീണ്ടും നിയമിച്ചേക്കുമെന്ന് സൂചന. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒത്തുകളിക്കേസില്‍ കോടതി വെറുതെ വിട്ടതോടെ ശ്രീശാന്തിന് മുന്‍ സ്ഥാനത്തെത്താന്‍ യോഗ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാരുണ്യ ലോട്ടറിയുടെ അംബാസിഡറായി ശ്രീശാന്തിനെ വീണ്ടും നിയമിക്കുന്ന കാര്യം പരിഗണനയിലാണെന്നു സൂചനയും മുഖ്യമന്ത്രി നല്‍കി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പ്രതികാരമനോഭാവമില്ലെന്നും മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വ്യക്തമാണ്.

sree-santh-1

ശ്രീശാന്തിനുവേണ്ടി ബിസിസിഐയോട് അഭ്യര്‍ഥിക്കാനും സര്‍ക്കാര്‍ ഒരുക്കമാണ്. കുറ്റവിമുക്തനായതോടെ ഏതുതരത്തിലുള്ള പ്രോത്സാഹനത്തിനും സര്‍ക്കാര്‍ തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കുറ്റവിമുക്തനായി വന്നശേഷം ഇക്കാര്യത്തില്‍ ശ്രീശാന്ത് കെ എം മാണിയെ കുറ്റപ്പെടുത്തിയിരുന്നു. തന്നെ പുറത്താക്കിയ ആള്‍ തന്നെ ഇപ്പോള്‍ വിവാദത്തിലായില്ലേ എന്നായിരുന്നു ശ്രീശാന്തിന്റെ പരാമര്‍ശം.

അതിനിടെ, ശ്രീശാന്തിനെ ലോട്ടറി അംബാസിഡറായി തിരിച്ചെടുക്കണമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ആവശ്യപ്പെട്ടു. ശ്രീശാന്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷമായിരുന്നു കായികപ്രേമിയായ പന്ന്യന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ബിസിസിഐയിലും സമ്മര്‍ദ്ദം ചെലുത്തണമെന്ന് പന്ന്യന്‍ വ്യക്തമാക്കി.

English summary
Oommen chandy says Government Would Take Steps to Revoke BCCI Ban on Sreesanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X