ദേശീയ ഗെയിംസ്; മെഡല്‍ നേടിയവര്‍ക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിനുവേണ്ടി മെഡല്‍ നേടിയ താരങ്ങള്‍ക്ക് ഉടന്‍ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മേനംകുളത്തുള്ള ഗെയിംസ് വില്ലേജിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 250 തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്.
നിലവില്‍ സര്‍ക്കാര്‍ ജോലി ഉള്ളവര്‍ക്ക് ശമ്പള വര്‍ദ്ധനവ് നല്‍കും. ഒളിമ്പിക്സിന് യോഗ്യത നേടിയ കായിക താരങ്ങളായ സജന് പ്രകാശ്, എലിസബത്ത് ആന്റണി, അനില്‍ഡ തോമസ്, അനു രാഘവന് എന്നിവര്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. താരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ മെഡല്‍ നേടിയവര്‍ക്ക് 5 ലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം എന്നിങ്ങനെയാണ് അവാര്‍്ഡ് നല്‍കുക. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന താരത്തിന് ഒരു കോടി രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിംസ് വിജയം കായിക മന്ത്രിമുതല്‍ വളണ്ടിയര്മാര്ക്കുവരെ അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗെയിംസിനായി നിര്‍മിച്ച സ്റ്റേഡിയങ്ങള്‍ പരിപാലനം വിവിധ വകുപ്പികളെ ഏല്‍പ്പിക്കും. കൂടാതെ, കോഴിക്കോട്ട് സ്പോര്‍ട്സ് സ്കൂളും കോട്ടയം ചിങ്ങവനത്ത് സ്പോര്‍ട് കോളേജും തുടങ്ങുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications