കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗെയിംസ്; മെഡല്‍ നേടിയവര്‍ക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിനുവേണ്ടി മെഡല്‍ നേടിയ താരങ്ങള്‍ക്ക് ഉടന്‍ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മേനംകുളത്തുള്ള ഗെയിംസ് വില്ലേജിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 250 തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്.

നിലവില്‍ സര്‍ക്കാര്‍ ജോലി ഉള്ളവര്‍ക്ക് ശമ്പള വര്‍ദ്ധനവ് നല്‍കും. ഒളിമ്പിക്‌സിന് യോഗ്യത നേടിയ കായിക താരങ്ങളായ സജന്‍ പ്രകാശ്, എലിസബത്ത് ആന്റണി, അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവര്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. താരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

oommen-chandy

സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ മെഡല്‍ നേടിയവര്‍ക്ക് 5 ലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം എന്നിങ്ങനെയാണ് അവാര്‍്ഡ് നല്‍കുക. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന താരത്തിന് ഒരു കോടി രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിംസ് വിജയം കായിക മന്ത്രിമുതല്‍ വളണ്ടിയര്‍മാര്‍ക്കുവരെ അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗെയിംസിനായി നിര്‍മിച്ച സ്റ്റേഡിയങ്ങള്‍ പരിപാലനം വിവിധ വകുപ്പികളെ ഏല്‍പ്പിക്കും. കൂടാതെ, കോഴിക്കോട്ട് സ്‌പോര്‍ട്‌സ് സ്‌കൂളും കോട്ടയം ചിങ്ങവനത്ത് സ്‌പോര്‍ട് കോളേജും തുടങ്ങുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

English summary
Oommen Chandy says Govt job for medal lists in National Games
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X