'യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് മാറിനില്‍ക്കാം' പ്രതാപന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി താന്‍ മത്സര രംഗത്തുനിന്നും പിന്മാറുകയാണെന്ന ടി.എന്‍.പ്രതാപന്റെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ മറുപടി. യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് മാറി നില്‍ക്കാമെന്നും ഒരാളെ നിര്‍ബന്ധിപ്പിച്ചു മല്‍സരിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുന്നതിന് താന്‍ മത്സരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന് കെ.പി.സി.സിയുടെ തെരഞ്ഞെടുപ്പ് സമിതിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പ്രതാപന്റെ പിന്മാറ്റത്തെ സ്വാഗതം ചെയ്ത വി എം സുധീരന് വിഎസ്സിനെപോലെയുള്ള മുതിര്‍ന്നവര്‍ മത്സരിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമാക്കിയായിരുന്നു സുധീരന് ഒളിയമ്പെയ്തത്. അതുകൊണ്ടുതന്നെയാണ് ഇരുവര്‍ക്കും മുഖ്യമന്ത്രി മറുപടിയുമായെത്തിയത്. മത്സരിക്കുന്നത് ജനസേവനത്തിനോടുള്ള ആര്‍ത്തി കൊണ്ടാകാം. പാര്‍ട്ടിയാണ് മത്സരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടി.എന്‍.പ്രതാപനെ മുന്‍നിര്‍ത്തിയുള്ള കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റ നീക്കത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശങ്ങളാണ് പ്രതാപന് നടത്തുന്നത്. ഇരുവരും നിലപാടു കടുപ്പിച്ചാല്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് ഗ്രൂപ്പകളുടെ തീരുമാനം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications