കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് മാറിനില്‍ക്കാം' പ്രതാപന് മുഖ്യമന്ത്രിയുടെ മറുപടി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി താന്‍ മത്സര രംഗത്തുനിന്നും പിന്മാറുകയാണെന്ന ടി.എന്‍.പ്രതാപന്റെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ മറുപടി. യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് മാറി നില്‍ക്കാമെന്നും ഒരാളെ നിര്‍ബന്ധിപ്പിച്ചു മല്‍സരിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുന്നതിന് താന്‍ മത്സരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന്‍ കെ.പി.സി.സിയുടെ തെരഞ്ഞെടുപ്പ് സമിതിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പ്രതാപന്റെ പിന്മാറ്റത്തെ സ്വാഗതം ചെയ്ത വി എം സുധീരന്‍ വിഎസ്സിനെപോലെയുള്ള മുതിര്‍ന്നവര്‍ മത്സരിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

oommen-chandy

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമാക്കിയായിരുന്നു സുധീരന്‍ ഒളിയമ്പെയ്തത്. അതുകൊണ്ടുതന്നെയാണ് ഇരുവര്‍ക്കും മുഖ്യമന്ത്രി മറുപടിയുമായെത്തിയത്. മത്സരിക്കുന്നത് ജനസേവനത്തിനോടുള്ള ആര്‍ത്തി കൊണ്ടാകാം. പാര്‍ട്ടിയാണ് മത്സരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടി.എന്‍.പ്രതാപനെ മുന്‍നിര്‍ത്തിയുള്ള കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റ നീക്കത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശങ്ങളാണ് പ്രതാപന്‍ നടത്തുന്നത്. ഇരുവരും നിലപാടു കടുപ്പിച്ചാല്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് ഗ്രൂപ്പകളുടെ തീരുമാനം.

English summary
Oommen Chandy says those who feel they are not young can stay away from polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X