കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മുതൽ ഹർത്താലുകളും അക്രമ സമരങ്ങളുമില്ല; നയം വ്യക്തമാക്കി ഉമ്മൻചാണ്ടി! ഒക്ടോബർ 5നും അങ്ങനെതന്നെ...

യുഡിഎഫ് ഒക്ടോബർ അഞ്ചിന് നടത്തുന്ന രാപ്പകൽ സമരം ഗാന്ധിയൻ രീതിയിലുള്ളതാണെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു.

  • By ഡെന്നീസ്
Google Oneindia Malayalam News

പത്തനംതിട്ട: ഇനി മുതൽ കോൺഗ്രസും യുഡിഎഫും ജനങ്ങളെ വലയ്ക്കുന്ന സമരപരിപാടികൾ സംഘടിപ്പിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. ഹർത്താലും അക്രമസമരങ്ങളും ഒഴിവാക്കി ഗാന്ധിയൻ മാർഗത്തിലുള്ള സമര പരിപാടികളാകും ഇനി യുഡിഎഫ് സംഘടിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

തൃപ്പുണിത്തുറയിലെ ഘർവാപസി കേന്ദ്രം; കേരളത്തിലും റാം റഹീം സിങ് വേണോ? എല്ലാം വെളിച്ചത്താകും?...തൃപ്പുണിത്തുറയിലെ ഘർവാപസി കേന്ദ്രം; കേരളത്തിലും റാം റഹീം സിങ് വേണോ? എല്ലാം വെളിച്ചത്താകും?...

മകളെയും കൂട്ടി ജസീലയുടെ പെൺവാണിഭം! പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ ഉമ്മയ്ക്ക് പണികൊടുത്തു! മകളെയും കൂട്ടി ജസീലയുടെ പെൺവാണിഭം! പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ ഉമ്മയ്ക്ക് പണികൊടുത്തു!

ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നപ്പോൾ നടത്തിയതു പോലെയുള്ള അക്രമസമരങ്ങൾ യുഡിഎഫ് നടത്തില്ല. യുഡിഎഫ് ഒക്ടോബർ അഞ്ചിന് നടത്തുന്ന രാപ്പകൽ സമരം ഗാന്ധിയൻ രീതിയിലുള്ളതാണെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു.

oomenchandy

അക്രമ സമരങ്ങളും ഹർത്താലുകളും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് അത്തരം സമര രീതികളിൽ നിന്ന് യുഡിഎഫ് വിട്ടുനിൽക്കുന്നത്. ഇനിമുതൽ ഗാന്ധിയൻ മാർഗത്തിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും മാത്രമേ യുഡിഎഫ് സംഘടിപ്പിക്കുകയുള്ളുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും അദ്ദേഹം വിമർശിച്ചു. കേന്ദ്രത്തിന്റെ പുതിയ സാമ്പത്തിക നയങ്ങൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് ദോഷകരമാണെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്.

കോഴിക്കോട് കോളേജ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ലോഡ്ജിൽ വീട്ടമ്മയായ സ്ത്രീയും കൂട്ടുകാരുംകോഴിക്കോട് കോളേജ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ലോഡ്ജിൽ വീട്ടമ്മയായ സ്ത്രീയും കൂട്ടുകാരും

പത്തനംതിട്ടയിൽ യുഡിഎഫ് ജില്ലാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. യോഗത്തിൽ ജനതാദൾ ദേശീയ സെക്രട്ടറി ഡോക്ടർ വർഗീസ് ജോർജ്, മുതിർന്ന കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.

English summary
oommen chandy says udf wont announce harthals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X