കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് ഉമ്മന്‍ ചാണ്ടിയുടെ രണ്ടാംഘട്ട മറുപടി; അഴിമതികളുടെ കണക്ക്, ഉറപ്പാണ് ഇനിയും തുടരും

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകളുടെ താരതമ്യത്തിന് തയ്യാറുണ്ടോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുത്തുവെന്ന് പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി വീണ്ടും മറുപടിയുമായി രംഗത്ത്. കഴിഞ്ഞ ദിവസം ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ഇരു സര്‍ക്കാരുകളുടേയും കാലത്ത് നടന്ന അഴിമതികളുടെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. യുഡിഎഫ് കാലത്ത് ആരോപിക്കപ്പെട്ട അഴിമതികള്‍ എല്ലാം തള്ളിപ്പോയെന്ന് പറയുന്ന അദ്ദേഹം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ കണക്കും നിരത്തുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

p

മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഇരു സര്‍ക്കാരുകളുടെയും കാലത്തെ ആക്ഷേപങ്ങളും പരിഗണിക്കണം.
-----------------------------------------------------------------------------
യുഡിഎഫ്
1) യുഡിഎഫ് മന്ത്രിസഭ അവസാന നാളുകളില്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ച് മന്ത്രി എകെ ബാലന്റെ നേതൃത്വത്തിലുള്ളി മന്ത്രിസഭാ സമിതി അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.
2) സോളാര്‍ കേസ് ഇടതുസര്‍ക്കാരിന്റെ കാലത്ത് ക്രൈംബ്രാഞ്ച് അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് വിവാദമായ കത്തും അതിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളും ഹൈക്കോടതി എടുത്തുകളഞ്ഞതോടെ ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ അപ്രസക്തമായി.
3) വിഴിഞ്ഞം തുറമുഖ കരാറില്‍ അഴിമതിയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണവും സിഎജിയുടെ ചില പരാമര്‍ശങ്ങളും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു.
4) ടൈറ്റാനിയം കേസ്, പാമോയില്‍ കേസ്, പാറ്റൂര്‍ ഭൂമി കേസ്, ബാര്‍ കോഴക്കേസ് എന്നിവയെല്ലാം അടിസ്ഥാനരഹിതമാണെന്നു തെളിയിക്കപ്പെട്ടു. എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വിജിലന്‍സ് കണ്ടെത്തി.
------------------------------------------------------------------------------

രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

എല്‍ഡിഎഫ്
1) അദാനി ഗ്രൂപ്പിന് 1000 കോടിയുടെ ലാഭമുണ്ടാക്കുന്ന വൈദ്യുതി കരാര്‍.
2) അമേരിക്കന്‍ കമ്പനിക്ക് 5000 കോടിയുടെ ലാഭമുണ്ടാക്കുന്ന ആഴക്കടല്‍ മത്സ്യബന്ധന കരാര്‍.
3) മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളമായി. നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലടയ്ക്കപ്പെട്ടു.
4) ലൈഫ് മിഷന്‍ ഇടപാടില്‍ ഭവനരഹിതര്‍ക്കു നല്കേണ്ട കോടികള്‍ കൈമറിഞ്ഞു.
5) വിദേശത്തേക്ക് ഡോളര്‍ കടത്തിയതില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്കെന്ന സാക്ഷിമൊഴികള്‍
6) പമ്പാ മണല്‍കടത്ത്
7) ബ്രുവറി- ഡിസ്റ്റലറി ഇടപാട്
8) ട്രാന്‍സ്ഗ്രിഡ് ഇടപാട്
9) ആരോഗ്യഡേറ്റ അമേരിക്കന്‍ കമ്പനിക്കു വിറ്റ സ്പ്രിംഗ്ലര്‍ ഇടപാട്
10) ഇ മൊബിലിറ്റി തട്ടിപ്പ്
11) കിഫ്ബി ഇടപാടുകള്‍
12) ബെവ് ക്യൂ ആപ്പ്
13) കെ ഫോണ്‍, കെ റെയില്‍ ഇടപാടുകള്‍
കേന്ദ്രഅന്വേഷണ ഏജന്‍സികളും സംസ്ഥാന പോലീസും ഈ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. ഉറപ്പാണ് എല്‍ഡിഎഫ് എന്നു പറയുമ്പോള്‍ ഈ അഴിമതികളെല്ലാം തുടര്‍ന്നും ഉണ്ടാകും എന്ന ഉറപ്പും കുറ്റക്കാരെ ഏതു വിധേനയും സംരക്ഷിക്കും എന്ന ഉറപ്പുമാണുള്ളത്.

സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍

ആരാധകരെ ഞെട്ടിച്ച് അനന്യാമണിയുടെ ധാവണി ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Oommen Chandy second reply to Pinarayi Vijayan over comparison of UDF-LDF rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X