കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തയച്ചാൽ രക്ഷപ്പെടുമോ?വിഴിഞ്ഞം കരാർ സിഎജി റിപ്പോർട്ടിൽ പിഴവുകളെന്ന് കാണിച്ച് ഉമ്മൻചാണ്ടിയുടെ കത്ത്

വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിൽ പിഴവുകളുണ്ടെന്നാണ് ഉമ്മൻചാണ്ടിയുടെ വാദം.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കത്തയച്ചു. റിപ്പോർട്ടിലെ പിഴവുകൾ കാണിച്ച് സിഎജി ശശികാന്ത് ശർമ്മയ്ക്കാണ് ഉമ്മൻചാണ്ടി കത്തയച്ചത്.

ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങി! ഭാര്യവീട്ടിലെ സുഖവാസത്തിനിടെ പോലീസ് പൊക്കി...ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങി! ഭാര്യവീട്ടിലെ സുഖവാസത്തിനിടെ പോലീസ് പൊക്കി...

ആ രഹസ്യം വെളിപ്പെടുത്തി ശബരീനാഥനും ദിവ്യ എസ് അയ്യരും! അന്നേ ഒരു കള്ളം ഒളിച്ചിരുന്നുവെന്ന് സബ് കളക്ടർആ രഹസ്യം വെളിപ്പെടുത്തി ശബരീനാഥനും ദിവ്യ എസ് അയ്യരും! അന്നേ ഒരു കള്ളം ഒളിച്ചിരുന്നുവെന്ന് സബ് കളക്ടർ

വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിൽ പിഴവുകളുണ്ടെന്നാണ് ഉമ്മൻചാണ്ടിയുടെ വാദം. മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കരാറിന് അനുമതി നല്‍കിയതെന്നും കേന്ദ്ര പ്ലാനിംഗ് ബോര്‍ഡിന്റെ എല്ലാ നിര്‍ദേശവും പാലിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി കത്തിൽ പറയുന്നുണ്ട്.

oommenchandy

സിഎജി റിപ്പോർട്ടിൽ കൂടുതൽ പരിശോധന വേണമെന്നും ഉമ്മൻചാണ്ടി കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ട വിഴിഞ്ഞം കരാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നും, സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതാണെന്നുമായിരുന്നു സിഎജിയുടെ റിപ്പോർട്ട്.

കഴിഞ്ഞ മേയ് 23നാണ് വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ ഉയർന്നതോടെ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ തലത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരുന്നു.

English summary
oommen chandy sends letter to cag against vizhinjam report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X