തന്നെ ഒഴിവാക്കിയത് കേരളത്തോടുള്ള അവഹേളനം; ഫേസ്ബുക്കില്‍ ദു:ഖം പങ്കുവെച്ച് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിനു പിന്നിലുള്ള ദുരൂഹതകള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നതിനാല്‍ പൂര്‍ണ്ണ പ്രാധാന്യം മോദിയ്ക്ക് മാത്രം ലഭിക്കാനാണ് പാര്‍ട്ടി നേത്യത്വം ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത് എന്നാണ് റിപ്പോര്‍ട്ട്.
ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ച ശേഷം പിന്നീടാണ് പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അറിയിച്ചത്. തന്നെ പങ്കെടുപ്പിക്കാത്തത്തില്‍ അതീവ ദു:ഖം കേരളത്തിലെ ജനങ്ങളുമായി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

വിവാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന താന്‍ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് തുടക്കം. കേരളത്തിന്റെ മുഖ്യമന്ത്രിയെ ക്ഷണിച്ചതിനു ശേഷം പിന്നീട് പങ്കെടുപ്പിക്കേണ്ട എന്ന് തീരുമാനിച്ചത് കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും വേദനിപ്പിക്കുന്ന അനുഭവമാണെന്നും കേരളത്തോടുള്ള അവഹേളനമാണെന്നും മുഖ്യമന്ത്രി കുറിച്ചു.
വിവാദങ്ങളിൽ നിന്ന് എന്നും അകന്നു നില്ക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. പക്ഷെ വിവാദങ്ങൾ ഒരിക്കലും ഉദ്ദേശിക്കാത്ത വിധത്തിൽ...
Posted by Oommen Chandy on Sunday, December 13, 2015
കേരളത്തിന്റെ മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്നും ഒഴിവാക്കി കേരള ജനതയെ അപമാനിക്കുകയായിരുന്നു എന്ന പ്രസ്ഥാവനയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുന്നോട്ട് വന്നിരുന്നു. കേരള രാഷ്ട്രീയത്തെയും കേന്ദ്രത്തെയും ഒരുപോലെ ബാധിക്കുന്ന കൊടുങ്കാറ്റിനാണ് മോദി തുടക്കം കുറിച്ചിരിക്കുന്നത്.












Click it and Unblock the Notifications