Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിക്ക് ഉളുപ്പുണ്ടോ... ഉണ്ടെങ്കില്‍ രാജിവക്കണമെന്ന് പിണറായി

കോഴിക്കോട്: ഉമ്മന്‍ ചാണ്ടിക്ക് ഉളുപ്പുണ്ടോ... ഉണ്ടെങ്കില്‍ രാജിവച്ച് പുറത്ത് പോകണം. പറയുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. വിഷയം സോളാര്‍ കേസും.

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കാന്‍ സോളാര്‍ കമ്മീഷന്‍ തീരുമാനിച്ചതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍. രാജിവച്ച് ഉമ്മന്‍ ചാണ്ടി അന്വേഷണത്തെ നേരിടണമെന്ന് പിണറായി ആവശ്യപ്പെട്ടു.

Pinarayi Vijayan

മുഖ്യമന്ത്രി രാജിവക്കണം എന്ന് പറയാനുള്ള ആര്‍ജ്ജവും കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണം എന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

ബാര്‍ വിഷയത്തില്‍ സര്‍ക്കാരും ബാര്‍ ഉടമകളും ഒത്തുകളിക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. ബാര്‍ ഉടമകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ത്തന്നെ അത് സംഭാവനയായിരിക്കും എന്ന കഴിഞ്ഞ ദിവസം എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞിരുന്നു. സംഭാവനയും കോഴയും രണ്ടാണെന്ന് പിണറായി പറഞ്ഞു. രണ്ടും ഒന്നാണെന്ന് പറയുന്നത് സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇതിനിടെ സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ചുകൊണ്ട് കെ മുരളീധരന്‍ എംഎല്‍എ വീണ്ടും രംഗത്തെത്തി. ബാര്‍ പ്രശ്‌നം ഇത്രത്തോളം വഷളാക്കിയത് പാളിപ്പോയ മദ്യനയമാണെന്നാണ് മുരളീധരന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+