പിണറായിയും വിഎസ്സും ഒന്നിക്കുന്നത് ഫ്ളക്‌സുകളില്‍ മാത്രമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ പിണറായി വിജയന്‍ വീണ്ടും ആരോപണം ഉന്നയിച്ചെന്ന് വാര്‍ത്തകള്‍ക്ക് പിന്നാലെ ഭിന്നിപ്പ് മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ്.
പിണറായി വിജയനും വി എസ് അച്യുതാനന്ദനും ഒരുമിക്കുന്നത് ഫ് ളക്‌സുകളില്‍ മാത്രമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇവര്‍ ഒരുമിച്ചാണോ കേരളത്തെ നയിക്കാന്‍ പോകുന്നത്. വിഎസ് പാര്‍ട്ടിവിരുദ്ധനെന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് പിണറായി പറയുന്നതെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. അതേസമയം തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പിണറായി വ്യക്തമാക്കി.

വിഎസ് അച്യുതാനന്ദനെ പാര്‍ട്ടി വിരുദ്ധനെന്ന് വിളിച്ചിട്ടില്ല. പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ത്. ഭിന്നത പ്രതീക്ഷിച്ചവരുടെ നിരാശയാണിത്. നേരത്തെ ആസൂത്രണം ചെയ്താണ് ചില മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു.
ആലപ്പുഴ സംസ്ഥാന സമ്മേളത്തില്‍ വി.എസ്.അച്യുതാനന്ദനെതിരെ പാസാക്കിയ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു പിണറായി വിജയന്‍ പറഞ്ഞതായാണ് പ്രചരിച്ചത്. വിഎസ് അച്യുതാനന്ദനെ പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിയാക്കിയത്. പ്രമേയവും സ്ഥാനാര്‍ഥിത്വവും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പാര്‍ട്ടി നിലപാടുകള്‍ ഏതെങ്കിലും ഘട്ടത്തില്‍ തള്ളിക്കളയേണ്ടതല്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications