സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തിലധികം അഭിപ്രായ സര്‍വ്വെകളാണ് ഇതുവരെ പുറത്തുവന്നത്. വിവിധ ചാനലുകള്‍ സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ സര്‍വ്വെ നടത്തി ഫലം പുറത്തുവിട്ടു. ഒന്നില്‍ പോലും കോണ്‍ഗ്രസിനോ യുഡിഎഫിനോ മുന്‍തൂക്കമുണ്ടെന്ന് പറഞ്ഞിട്ടില്ല. പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വീണ്ടുമെത്തുമെന്നാണ് എല്ലാ സര്‍വ്വെകളും വ്യക്തമാക്കിയത്. ഇതിനെതിരെ യുഡിഎഫ് നേതാക്കളെല്ലാം കടുത്ത ഭാഷയില്‍ പ്രതികരിച്ചു. എന്നാല്‍ സര്‍വ്വെകള്‍ യുഡിഎഫിന് വലിയ നേട്ടമായി എന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. കാരണവും അദ്ദേഹം നിരത്തുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

കൃത്യമായ കണക്കല്ല
കേരളത്തിലെ എല്ലാ പ്രബല ചാനലുകളും അഭിപ്രായ സര്‍വ്വെ നടത്തിയിരുന്നു. ശരാശരി കണക്കാണ് എല്ലാവരും പുറത്തുവിട്ടത്. കൃത്യമാണെന്ന് ഒരു ചാനലും അവകാശപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ജനങ്ങളുടെ മൊത്തം അഭിപ്രായമായി ഇതിനെ കാണാന്‍ സാധിക്കില്ല എന്നാണ് പ്രതിപക്ഷ നേതാക്കള്‍ പറയുന്നത്.

മൂന്ന് സര്‍വ്വെ, ഒരു കമ്പനി
യുഡിഎഫിനെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് സര്‍വ്വെ ഫലങ്ങള്‍ എന്നായിരുന്നു കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികരിച്ചത്. മൂന്ന് സര്‍വ്വേകള്‍ നടത്തിയത് ഒരു കമ്പനിയാണെന്നും ശേഷം മൂന്ന് ചാനലുകള്‍ക്ക് കൈമാറുകയാണ് ചെയ്തത് എന്നുമായിരുന്നു കെസി വേണുഗോപാല്‍ പറഞ്ഞത്.

സ്‌പോണ്‍സേഡ് നീക്കം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മോശമായി ചിത്രീകരിക്കാന്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് നീക്കങ്ങള്‍ നടക്കുന്നുവെന്നും ഇതിന്റെ ഭാഗമാണ് സര്‍വ്വെകള്‍ എന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പിണറായി സര്‍ക്കാരിനെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ പ്രതികാരം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല പറയുന്നു.

ഗുജറാത്തിലെ പത്രത്തിനും
സര്‍ക്കാര്‍ നടത്തുന്ന പിആര്‍ വര്‍ക്കാണ് സര്‍വ്വെകളിലൂടെ വ്യക്തമാകുന്നത് എന്നായിരുന്നു കോണ്‍ഗ്രസും ഘടകകക്ഷികളും ഉന്നയിച്ച മറ്റൊരു ആരോപണം. ഗുജറാത്തിലെ പത്രത്തിന് കേരള സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിന്റെ കോപ്പിയും രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു. ബിജെപി-സിപിഎം ബന്ധത്തിന് തെളിവായും ഇത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ഉമ്മന്‍ ചാണ്ടിക്ക് മറിച്ചാണ് അഭിപ്രായം
സര്‍വ്വെകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ യുഡിഎഫ് നേതാക്കള്‍ രംഗത്തുവന്നിരിക്കെയാണ് ഉമ്മന്‍ ചാണ്ടി മറിച്ചുള്ള അഭിപ്രായം പ്രകടിപ്പിച്ചത്. അഭിപ്രായ സര്‍വ്വെകളെ പലരും വിമര്‍ശിച്ചു. എന്നാല്‍ ഞാന്‍ ഒരിക്കലും സര്‍വ്വെകളെ വിമര്‍ശിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു.

യുഡിഎഫിന് നേട്ടം
സര്‍വ്വെകള്‍ യുഡിഎഫിന് നേട്ടമാണുണ്ടാക്കിയത് എന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. സര്‍വ്വെ ഫലം കണ്ട യുഡിഎഫ് പ്രവര്‍ത്തകര്‍ കൂടുതല്‍ ഊര്‍ജസ്വരായി പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ പറഞ്ഞാല്‍ പോലും പ്രവര്‍ത്തിക്കാത്തവര്‍ സജീവമായി ഇത്തവണ രംഗത്തെത്തി കഴിഞ്ഞു എന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.

മുമ്പും ശേഷവും
സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ വരുന്നതിന് മുമ്പും ശേഷവും യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നുള്ള പ്രതികരണം ഞാന്‍ അനുഭവിച്ച് അറിഞ്ഞതാണ്. ഇപ്പോള്‍ വലിയ ജനക്കൂട്ടമാണ് എല്ലായിടത്തും. ഞങ്ങള്‍ ശ്രമിച്ചിട്ട് സാധിക്കാത്തത് സര്‍വ്വെ ഫലങ്ങള്‍ പുറത്തുവന്നതോടെ സാധ്യമായി എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രവര്‍ത്തകര്‍ വളരെ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍












Click it and Unblock the Notifications