കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിക്കസേരയിലേക്ക്.!! ഞായറാഴ്ച സ്ഥാനമേല്‍ക്കും..!!അപ്പോള്‍ പിണറായിയോ!!

  • By അനാമിക
Google Oneindia Malayalam News

കോട്ടയം: സോളാറും ബാര്‍ കേസും ഉള്‍പ്പെടെ നിരവധി അഴിമതിക്കേസുകളുടെ കറ പുരണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞത്. പകരം പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാനമേല്‍ക്കുകയും ചെയ്തു.

Read Also: നടിയെ ക്രൂരമായി ആക്രമിച്ചതിന് പിന്നില്‍ വെറും കൊട്ടേഷനല്ല.!! ഞെട്ടിക്കുന്ന സത്യങ്ങള്‍ സുനിക്കറിയാം !

Read Also: മോദിയുടെ ഇന്ത്യയില്‍ പശുക്കളെ കൊന്നാല്‍ തൂക്കിക്കൊല്ലും..!! ഗോ സംരക്ഷണ ബില്‍ 2017' രാജ്യസഭയില്‍..

Read Also: സുനി പകര്‍ത്തിയത് നടിയുടെ ഈ ദൃശ്യങ്ങള്‍..!! ശാസ്ത്രീയ തെളിവുകളുമായി പോലീസ്..!!

അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാവില്ലെന്ന് കരുതിയവരെല്ലാം ഞെട്ടാന്‍ തയ്യാറെടുത്തോളൂ. ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു. അപ്പോള്‍ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനോ ??

പിണറായി തെറിക്കുമോ ?

പിണറായി വിജയന്റെ സ്ഥാനം തെറിക്കുമോ എന്നാലോചിച്ച് സഖാക്കളാരും വിഷമിക്കേണ്ട. പിണറായി തെറിക്കുമല്ലോ എന്നോര്‍ത്ത് വിഎസ്സിന് സന്തോഷിക്കാനും തല്‍ക്കാലം അവസരമില്ല. ഇതൊന്നും സംഭവിക്കാതെ തന്നെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കും.

ഞായറാഴ്ചയാണ് ആ ദിവസം

വരുന്ന ഞായറാഴ്ച സ്വന്തം നാടും മണ്ഡലവുമായ പുതുപ്പള്ളിയിലെ പളളിയില്‍ കുര്‍ബാന കൈക്കെണ്ട ശേഷം കോണ്‍ഗ്രസ്സുകാരുടെ പ്രിയനേതാവ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. എന്നാല്‍ കസേര പിണറായിയുടേതാവില്ല. എങ്ങനെയെന്നല്ലേ..

പീറ്ററിൽ കുഞ്ഞൂഞ്ഞും

ചിത്രീകരണം തുടങ്ങാനിരിക്കുന്ന പുതിയ സിനിമയിലാണ് ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിക്കുപ്പായമിടാനൊരുങ്ങുന്നത്. പീറ്റര്‍ എന്നാണ് സിനിമയുടെ പേര്. മൂന്ന് മാസത്തിനകം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിക്കസേരയില്‍ വീണ്ടും കാണാം നമുക്ക്.

കുർബാനയിൽ തുടക്കം

ഞായറാഴ്ച രാവിലെ എഴരയ്ക്ക് പുതുപ്പളളി പള്ളിയുടെ മുന്നിലുള്ള കല്‍കുരിശിങ്കല്‍ മെഴുകുതിരി തെളിയിച്ച ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഉമ്മന്‍ചാണ്ടി ഒരു തവണ കൂടി മുഖ്യമന്ത്രിക്കുപ്പായമിടും. പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കുര്‍ബാനയും നിവേദനത്തിരക്കുമാണ് ഞായറാഴ്ച ചിത്രീകരിക്കുക.

ചിത്രം ന്യൂജനറേഷനാണേ

സണ്‍പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈമണ്‍, അജ്‌ലിന്‍ എന്നിവരാണ് പീറ്ററിന്റെ നിര്‍മ്മാതാക്കള്‍. പീറ്റര്‍ ഒരു ന്യൂജനറേഷന്‍ ചിത്രമായിരിക്കുമെന്നാണ് അണിയണപ്രവര്‍ത്തകരുടെ അവകാശവാദം. പക്ഷേ ഉമ്മന്‍ചാണ്ടി തന്റെ സ്ഥിരം സ്റ്റൈലില്‍ തന്നെയാവും.

ഏത് പരാതിക്കും പരിഹാരം

പീറ്ററിന്റെ ചിത്രീകരണം പുതുപ്പള്ളിയില്‍ മാത്രമല്ല. കോഴിക്കോട്, ദില്ലി, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലും ചിത്രത്തിന്റെ ചിത്രീകരണം നടക്കും. കുട്ടികളുടെ പരാതികളും വിഷമങ്ങളും കേട്ട് അതിന് പരിഹാരമുണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ വേഷത്തിലാണ് ഉമ്മന്‍ചാണ്ടി എത്തുക.

രണ്ടരക്കോടി രൂപ മുതല്‍മുടക്ക്

എബ്രഹാം മാത്യു, സികെ ശശി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ടരക്കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. വനിതാ കമ്മീഷന്‍ അംഗം പ്രൊഫസര്‍ പ്രമീളാ ദേവിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതുന്നത്.

ഓണത്തിന് തീയറ്ററിൽ

രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. രാഹുല്‍ നായരാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. ഓണത്തോട് അനുബന്ധിച്ചാണ് ചിത്രം തീയറ്ററുകളിലെത്തുക. രാഷ്ട്രീയത്തില്‍ തിളങ്ങിയ ഉമ്മന്‍ചാണ്ടി വെള്ളിത്തിരയിലും ഗംഭീരമാക്കുമെന്നാണ് അണികളുടെ പ്രതീക്ഷ

English summary
Ommen Chandy will be the Chief Mininster of Kerala once again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X