കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കണ്ട് പരാതി തീര്‍ന്നു; എല്ലാം ഹൈക്കമാന്‍ഡിന് വിട്ട് ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ച വിജയമായിരുന്നു. കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കും.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞടുപ്പ് ആവശ്യപ്പെട്ട് ദില്ലിയിലെത്തിയ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇനിയുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കും. സംഘടന തെരഞ്ഞെടുപ്പ് പുതിയ കാര്യമല്ല. ഇക്കാര്യത്തിലെല്ലാം ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കമാന്‍ഡിനു മുന്നില്‍ ഇപ്പോഴുള്ള പ്രധാന വിഷയം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണ്. തനിക്ക് ഒരു പരാതിയോ ഡിമാന്‍ഡോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടുനിന്നിട്ടില്ലെന്നും രാഷ്ട്രീയകാര്യ സമിതി പാര്‍ട്ടി പരിപാടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് തനിക്ക് പങ്കെടുക്കാന്‍ സൗകര്യം ലഭിക്കാതിരുന്നതിനാലാണ് പങ്കെടുക്കാതിരന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ച രഹസ്യം

ചര്‍ച്ചയില്‍ തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു. താന്‍ പൂര്‍മ തൃപ്തനാണ്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് പറയാന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അവഗണിച്ചു

ഡിസിസി പുന:സംഘടനയില്‍ തന്നേയും എ ഗ്രൂപ്പിനേയും ഹൈക്കമാന്‍ഡ് അവഗണച്ചു എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പരാതി.

കെപിസിസി പ്രസിഡന്റ് മാറണം

തെരഞ്ഞെടുപ്പ് പരാജയത്തിന്റ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകാതെ മാറി നില്‍ക്കുകയായിരുന്നു. അതുപോലെ പരാജയത്തില്‍ തുല്യ ഉത്തരവാദിത്വമുള്ള കെപിസിസി പ്രസിഡന്റും മാറണമെന്നാണ് ആവശ്യം.

സംഘടന തെരഞ്ഞെടുപ്പ്

കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തയാറാകാത്തതിനാലാണ് സംഘടന തെരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും ഉറച്ച് നില്‍ക്കുന്നത്.

ഡിസിസി പുന:സംഘടന

ഡിസിസി പുന:സംഘടനയിലും കാര്യമായ പ്രാതിനിധ്യം എ ഗ്രൂപ്പിന് ലഭിക്കാതായതോടെ സംഘടന തെരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ ഉമ്മന്‍ ചാണ്ടി ഉറച്ച് നില്‍ക്കുന്നത്.

രാഷ്ട്രീയകാര്യ സമിതി

രാഷ്ട്രീയകാര്യ സമതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്താലും ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ അഭിപ്രായം രൂപപ്പെടാന്‍ സാധ്യതയില്ല. അവിടെ തീരുമാനം ഏകപക്ഷീയമാകാമെന്നും ഉമ്മന്‍ ചാണ്ടി കണക്കു കൂട്ടുന്നു.

നിസഹകരണം

രാഷ്ട്രീയകാര്യ സമതിയിലും കോണ്‍ഗ്രസിന്റെ മറ്റുപ്രവര്‍ത്തനങ്ങളിലും നിസഹകരണം നടത്തി ഹൈക്കമാന്‍ഡുമായി നേരിട്ടൊരു ചര്‍ച്ചയ്ക്കായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. രാഹുല്‍ ഗാന്ധിയേയോ സോണിയ ഗാന്ധിയേയോ നേരിട്ട് ഇടപെടുത്താനായിരുന്നു അദ്ദേഹ്തതിന്റെ ശ്രമം.

ചര്‍ച്ച ചെയ്തു പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറയുന്നത്. നിലവിലുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത പരിഹരിക്കാവുന്നതേയുള്ളവെന്നും അദ്ദേഹം പറഞ്ഞു.

പരാജയപ്പെട്ട ചര്‍ച്ചകള്‍

പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനുവേണ്ടി കേരളത്തില്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. ഉമ്മന്‍ ചാണ്ടി നിസഹകരണം തുടരുകയായിരുന്നു.

കെ മുരളീധരനും

കേരളത്തിലെ പ്രതിപക്ഷം നിഷ്‌ക്രീയമാണെന്ന് സ്വന്തം പാര്‍ട്ടിക്കും പ്രതിപക്ഷ നേതാവിനുമെതിരെ ആദ്യ വെടിപൊട്ടിച്ച കെ മുരളീധരനും ുമ്മന്‍ ചാണ്ടിക്കൊപ്പമാണ്. ഐ ഗ്രൂപ്പില്‍ നിന്നും എ ഗ്രൂപ്പിലേക്ക് കെ മുരളീധരന്‍ മലക്കം മറിഞ്ഞെന്നാണ് അടക്കം പറച്ചില്‍.

English summary
Oommen Chandy meet Rahul Gandhi. He said the meeting is success. The decisions will be come from the High Command later.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X