ബാര്‍ കോഴ കേസില്‍ നിന്നും മാണിയെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ഉമ്മന്‍ചാണ്ടി: ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ തെളിവുകള്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടപ്പോള്‍ നെട്ടോട്ടമോടുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് ശോഭാ സുരേന്ദ്രന്‍. മാണിയുടെ രാജിയല്ല, ഉമ്മന്‍ചാണ്ടിയുടെ രാജിയാണ് സിപിഎം ആവശ്യപ്പെടേണ്ടതെന്ന് ശോഭ.
ഗോവധനിരോധനത്തെക്കുറിച്ചുള്ള ചോദ്യത്തിനും ശക്തമായ മറുപടിയാണ് ശോഭ നല്‍കിയത്.നിരോധനത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്നതിന് കേരളത്തിലെ ബിജെപിക്ക് സൗകര്യമില്ലെന്നായിരുന്നു മറുപടി.

ഗോവധ ചര്‍ച്ചകള്‍ക്കു പുറകില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നവരുടെ ഗൂഢാലോചനയാണെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ പോസ്റ്ററുകളില്‍ നിന്നും തന്റെ ചിത്രം ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരുക്കുന്നില്ല. പാര്‍ട്ടിയുടെ വിജയം മാത്രമാണ് ഇപ്പോല്‍ മുന്നില്‍ കാണുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications