കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി ഒറ്റയക്കല്ല; എന്തായിരുന്നു ഹൈക്കമാന്‍ഡിനെ വീഴ്ത്തിയ തന്ത്രം

ഹൈക്കമാന്‍ഡും മുട്ട് മടക്കിയ ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം. മുസ്ലീം ലീഗ് ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് രംഗത്തെത്തി.

  • By Jince K Benny
Google Oneindia Malayalam News

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു ഒറ്റയാനായി നില്‍ക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഘടനാ തെരഞ്ഞെടുപ്പ് എന്ന ഒറ്റ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രിസിലെ അസ്വാരസ്യങ്ങള്‍ പാര്‍ട്ടിവിട്ട് പുറത്തേക്കെത്തിയതോടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഹൈക്കാന്‍ഡ് തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും ഒരുപോലെ രംഗത്തെത്തിയെങ്കിലും ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒടുവില്‍ പ്രശ്‌ന പരിഹാരത്തിനായി ഹൈക്കമാന്‍ഡ് ഇടപെട്ടു. ചര്‍ച്ചക്കായി രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ ദില്ലിയിലേക്ക് വിളിപ്പിച്ചു.

ഉമ്മന്‍ ചാണ്ടി ഇടഞ്ഞു

കേരളത്തില്‍ ഹൈക്കമാന്‍ഡ് പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയമിച്ചതോടെയാണ് ഉമ്മന്‍ ചാണ്ടി ഇടയുന്നത്. ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പിന് പുന:സംഘടനില്‍ അര്‍ഹമായ പരിഗണന ലഭിച്ചിരുന്നില്ല.

സംഘടന തെരഞ്ഞെടുപ്പ്

ഡിസിസി പുന:സംഘടനയില്‍ അര്‍ഹമായ പരിഗണന കിട്ടാതിരുന്ന ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ മുന്നോട്ടു വന്നു.

സമ്മതിക്കാതെ ആന്റണിയും

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ആന്റണി ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. ഉടനെ സംഘടന തെരഞ്ഞെടുപ്പ് വേണ്ടന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

ഉമ്മന്‍ ചാണ്ടി പക്ഷം ശക്തം

നിലിവില്‍ കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഉമ്മന്‍ ചാണ്ടി പക്ഷം കോണ്‍ഗ്രസ് പിടിക്കുമെന്ന് ആന്റണിക്കറിയാം. അതുകൊണ്ടാണ് ഉടനെ ഒരു സംഘടന തെരഞ്ഞെടുപ്പ് വേണ്ടെന്ന് പറയാനും കാരണം.

ഹൈക്കമാന്‍ഡും ഇടപെട്ടില്ല

ഉമ്മന്‍ ചാണ്ടി സംഘടന തെരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ ഉറച്ച് നിന്നപ്പോഴും ഹൈക്കമാന്‍ഡ് വേണ്ട പരിഗണന നല്‍കിയിരുന്നില്ല. ആന്റണിയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമായി. ഇതോടെ ഉമ്മന്‍ ചാണ്ടി നിസഹകരണത്തിലേക്ക് തിരിഞ്ഞു. പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളും യോഗങ്ങളും ഉപേക്ഷിച്ചു.

സുധീരന്റെ കത്ത്

നിസഹകരണംതുടങ്ങിയതോടെ ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. ഈ സമയത്താണ് ഉമ്മന്‍ ചാണ്ടി മാറി നിന്നാലും പാര്‍ട്ടിക്ക് ക്ഷീണമാകില്ലെന്ന് കാണിച്ച് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയത്.

പിന്നില്‍ ആളുണ്ട്

ഇതോടെ ഉമ്മന്‍ ചാണ്ടിക്കായി ലീഗിന്റെ നേതൃത്വത്തില്‍ ഘടകകക്ഷികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയത്. ഉമ്മന്‍ ചാണ്ടിക്ക് ഘടക കക്ഷികളുടെ പിന്തുണ പരിഗണിച്ചാണ് ചര്‍ച്ചക്കായി ഉമ്മന്‍ ചാണ്ടിയെ ദില്ലിയിലേക്ക് വിളിപ്പിച്ചത്.

ലീഗിന്റെ ഭീഷണി

ഉമ്മന്‍ ചാണ്ടി വിഷയത്തില്‍ വഴങ്ങാതിരുന്ന ഹൈക്കമാന്‍ഡിനെയും ആന്റണിയേയും ഞെട്ടിച്ചത് ലീഗിന്റെ ഭീഷണിയായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ മുന്നണി വിടുമെന്നായിരുന്നു ലീഗിന്റെ ഭീഷണി. ലീഗിന്റെ പരിഭവം മാറ്റുന്നതിനായാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശാനുസരണം കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഹൈദരാലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത്.

ചര്‍ച്ചയില്‍ സന്തുഷ്ടന്‍

ദില്ലിയില്‍ ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ പൂര്‍ണ സംതൃപ്തനാണെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ ആവശ്യങ്ങള്‍ ഹൈക്കമാന്‍ഡ് അംഗീകരിച്ചതായി ലഭിക്കുന്ന വിവരം. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങല്‍ പുറത്ത് പറയാന്‍ അദ്ദേഹം തയാറായിട്ടില്ല.

ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം

പാര്‍ട്ടിയില്‍ പൂര്‍ണ നിസഹകരണം പ്രഖ്യാപിച്ച് സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം വിഎം സുധീരനെ പുറത്താക്കുകയെന്നതാണ്. പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നത്. എന്നാല്‍ തുല്യ ഉത്തരവാദിത്വം ഉണ്ടായിരുന്ന വിഎം സുധീരനും തന്റെ സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതാണ് ഉമ്മന്‍ ചാണ്ടിയെ കടുത്ത നിലപാടുകള്‍ക്ക് പ്രേരിപ്പിച്ചതെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

English summary
The tricks behind Oommen Chandy, how he made high command with him. Muslim league support Oommen Chnady in Congress party's issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X