Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം...പൂര്‍ണ ഉത്തരവാദിത്വം തനിക്ക്!! അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പിണറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

കണ്ണൂര്‍: വിഴിഞ്ഞം കരാറിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വാഗതം ചെയ്തു. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിണറായി ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പറഞ്ഞത്.

1

വിഴിഞ്ഞം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണ്. ഇതിന്റെ പേരില്‍ ആരേയും ബലിയാടാക്കില്ലെന്നു ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സമര്‍ഥരായ ഉദ്യോഗസ്ഥരുടെ കൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കരാറില്‍ ഒപ്പുവച്ചത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വിശദമാക്കി.

2

വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസമാണ് പിണറായി വ്യക്തമാക്കിയത്. ജുഡീഷ്യല്‍ അന്വേഷണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഇതിനായി ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+