കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻചാണ്ടിയെ ഇറക്കി കളിക്കാൻ യുഡിഎഫ്;5 ഡിസിസി അധ്യക്ഷൻമാർ തെറിക്കും?..കേരളം പിടിക്കാൻ വമ്പൻ തന്ത്രം

Google Oneindia Malayalam News

തിരുവനന്തപുരം; ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം ഇടതുമുന്നണിയിൽ എത്തിയെങ്കിലും സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും ജോസിന്റെ കാലുമാറ്റവുമെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയാകുമെന്നായിരുന്നു യുഡിഎഫ് കണക്ക് കൂട്ടിയിരുന്നത്. എന്നാൽ മുന്നണിയുടെ കണക്ക് കൂട്ടലുകൾ എല്ലാം അസ്ഥാനത്താക്കികൊണ്ടുള്ള തിരഞ്ഞെടുപ്പ് ഫലമായിരുന്നു പുറത്തുവന്നത്. കോർപ്പറേഷനുകളിൽ മാത്രമല്ല പഞ്ചായത്തുകളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഉൾപ്പെടെ എൽഡിഎഫ് തൂത്തുവാരി.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം. ഉമ്മൻചാണ്ടിയെ കളത്തിലിറക്കിയുള്ള നീക്കങ്ങളാണ് കോൺഗ്രസ് ക്യാമ്പിൽ ഒരുങ്ങുന്നത്.വിശദാംശങ്ങളിലേക്ക്

ഭരണത്തുടർച്ചയിലേക്ക്

ഭരണത്തുടർച്ചയിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 941 ഗ്രാമപഞ്ചായത്തുകളില്‍ 514 ലും 14 ജില്ലാ പഞ്ചായത്തുകളില്‍ 10 ലും 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 108 ലും ഇക്കുറി എൽഡിഎഫ് തേരോട്ടമായിരുന്നു.

10 സീറ്റുകൾ അധികം

10 സീറ്റുകൾ അധികം

നിയമസഭ സീറ്റുകളുടെ കണക്കെടുക്കുകയാണെങ്കിൽ 90 നിയമസഭാ സീറ്റുകളിൽ കൂടുതലാണ് ഇടത് പക്ഷം മുന്നിട്ട് നിൽക്കുന്നത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 91 സീറ്റുകൾ നേടിയായിരുന്നു ഇടതുപക്ഷം വിജയിച്ചത്. അതേസമയം നിലവിലെ കണക്കുകൾ ഇടതു മുന്നണി 10 സീറ്റുകൾ അധികം നേടി വിജയിക്കാനുള്ള സാധ്യത ഉണ്ടെന്ന പ്രവചങ്ങളാണ് ഉയരുന്നത്.

തിരിച്ചുവരവ് എളുപ്പമാകില്ല

തിരിച്ചുവരവ് എളുപ്പമാകില്ല

ജോസ് കെ മാണിയുടെ കേരള കോൺഗ്രസിന്റെ കൂടി പിൻബലത്തിലാണ് ഇക്കുറി മധ്യ തിരുവിതാംകൂറിൽ ഉൾപ്പെടെ എൽഡിഎഫ് മുന്നേറിയത്. നിയമസഭ തിരഞ്ഞെടുപ്പിലും എൽഡിഎഫ് ഈ മുന്നേറ്റം ആവർത്തിച്ചാൽ യുഡിഎഫ് നേതത്വത്തിന് പിന്നെയൊരു തിരിച്ച് വരവ് എളുപ്പമായേക്കില്ല. ഈ സാഹചര്യത്തിലാണ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന് അരയും തലയും മുറുക്കി യുഡിഎഫ് ഇറങ്ങുന്നത്.

ഉമ്മൻചാണ്ടിയെ ഇറക്കും

ഉമ്മൻചാണ്ടിയെ ഇറക്കും

മാത്രമല്ല നിലവിലെ അനുകൂല രാഷ്ട്രീയ സാഹചര്യത്തിൽ സർക്കാർ തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള സാധ്യതകൾ ഉയർന്ന് വരുന്നുണ്ട്.ഇത് കൂടി മുൻകൂട്ടി കൊണ്ട് കൊണ്ടാണ് പ്രവർത്തനങ്ങൾക്ക് യുഡിഎഫ് വേഗം കൂട്ടുന്നത്. ഉമ്മൻചാണ്ടിയെ പ്രചരണ സമിതി അധ്യക്ഷനാക്കി മുന്നേറാനാണ് നേത‍ൃത്വം ആലോചിക്കുന്നത്.

ജനപ്രീതി ഉയർന്ന്

ജനപ്രീതി ഉയർന്ന്

ഉമ്മൻചാണ്ടിയെ നിയമിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ മുതിർന്ന നേതാക്കളോട് ഹൈക്കമാന്റ് അഭിപ്രായം തേടിയിട്ടുണ്ട്. നേരത്തേ ആരോഗ്യപരമായ കാരണങ്ങളാൽ വിട്ട് നിന്ന ഉമ്മൻചാണ്ടി ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണ്. ഉമ്മൻചാണ്ടിയുടെ ജനപ്രീതിക്കും ഇപ്പോഴും യാതൊരു കോട്ടവും തട്ടയിട്ടില്ലെന്നും നേതത്വം കരുതുന്നു.

സീറ്റുകൾ പിടിക്കണം

സീറ്റുകൾ പിടിക്കണം

മധ്യകേരളമാണ് ഉമ്മൻചാണ്ടിയിലൂടെ യുഡിഎഫ് ഉന്നം വെയ്ക്കുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മേഖലയിൽ ഒപ്പത്തിനൊപ്പമായിരുന്നു യുഡിഎഫും എൽഡിഎഫും. ഇക്കുറി ഈ സീറ്റുകൾക്കൊപ്പം തെക്കൻ കേരളവും മലബാറും പിടിക്കാനായാൽ യുഡിഎഫിന് ഭരണം ലഭിച്ചേക്കും.

കോട്ടയം ജില്ലയിൽ

കോട്ടയം ജില്ലയിൽ

എന്നാൽ മധ്യകേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകളിൽ യുഡിഎഫിന് ആശങ്കയുണ്ട്.ജോസ് വിഭാഗത്തിന്റെ പിന്തുണയോടെ ഇത്തവണ മധ്യകേരളത്തിൽ കൂറ്റൻ മുന്നേറ്റമായിരുന്നു എൽഡിഎഫ് നടത്തിയത്. ഏത് എട്ടത്തിലും യുഡിഎഫിനൊപ്പം നിന്ന കോട്ടയം ജില്ല ഉൾപ്പെടെ ഇക്കുറി ഇടത്തേക്ക് ചരിഞ്ഞു.

 ചലനങ്ങൾ ഉണ്ടാക്കിയില്ല

ചലനങ്ങൾ ഉണ്ടാക്കിയില്ല

പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. വോട്ട് കണക്ക് പ്രകാരം ആലപ്പുഴ ജില്ലകളിൽ ഒരു നിയമസഭ മണ്ഡലത്തിൽ പോലും കോൺഗ്രസ് മുന്നിലെത്തിയിരുന്നില്ല. ഇടുക്കിയിലും പത്തനംതട്ടയിലുമാകട്ടെ മുന്നേറിയത് ഒരു നിയമസഭ മണ്ഡലത്തിലും.

<span style=" title="" />

ക്രിസ്ത്യൻ വോട്ടുകൾ

ക്രിസ്ത്യൻ വോട്ടുകൾ

ക്രിസ്ത്യൻ വിഭാഗങ്ങൾ മുഖം തിരിച്ചതാണ് മേഖലയിൽ യുഡിഎഫിന് തിരിച്ചടിക്ക് കാരണമായത്.അതുകൊണ്ട് തന്നെ ഈ വോട്ടുകൾ കൂടി ലക്ഷ്യം വെച്ച് ഉമ്മൻചാണ്ടിയെ യുഡിഎഫ് ഇറക്കുന്നത്. മുസ്ലീം ലീഗിനെതിരായ സിപിഎമ്മിന്റെ ഇപ്പോഴത്തെ പ്രചരണങ്ങൾ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വെച്ചാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

 സംഘടനയിൽ അഴിച്ച് പണി

സംഘടനയിൽ അഴിച്ച് പണി

അതേസമയം സംഘടന തലത്തിലും വലിയ അഴിച്ച് പണി ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. പകരം കെ സുധാകരന്റേയും കെ മുരളീധരന്റെ പേരുകളെല്ലാം ഉയർന്ന് കേൾക്കുന്നുണ്ട്.

5 അധ്യക്ഷൻമാർ

5 അധ്യക്ഷൻമാർ

എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് വരെ മുല്ലപ്പള്ളി തന്നെ തുടരട്ടെ എന്നാണ് ഇപ്പോഴത്തെ സംഘടനയിലെ നിലപാട്. എന്നിരുന്നാലും തിരഞ്ഞെടുപ്പിന് മുൻപ് 5 ഡിസിസി അധ്യക്ഷൻമാർ തെറിയ്ക്കാനുള്ള സാധ്യത ഉണ്ടാകുമെന്നാണ് കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാൻ ലീഗും ഇറങ്ങുന്നു; തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ യഥാർത്ഥ കാരണം... സാധ്യതകൾ എത്ര?ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാൻ ലീഗും ഇറങ്ങുന്നു; തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ യഥാർത്ഥ കാരണം... സാധ്യതകൾ എത്ര?

'അമലയെ വെള്ളത്തിലേക്ക് മുക്കുമ്പോഴെല്ലാം ടാങ്ക് പൊട്ടും,ബാധയാണെന്നും ശാപമാണെന്നും പറഞ്ഞു,ഒടുവിൽ''അമലയെ വെള്ളത്തിലേക്ക് മുക്കുമ്പോഴെല്ലാം ടാങ്ക് പൊട്ടും,ബാധയാണെന്നും ശാപമാണെന്നും പറഞ്ഞു,ഒടുവിൽ'

അറിഞ്ഞ് കളിച്ച് കോൺഗ്രസ്; എൻസിപി യുഡിഎഫിലേക്ക്?4 സീറ്റുകൾ നൽകും..ഉമ്മൻ ചാണ്ടിയുമായി ചർച്ച?അറിഞ്ഞ് കളിച്ച് കോൺഗ്രസ്; എൻസിപി യുഡിഎഫിലേക്ക്?4 സീറ്റുകൾ നൽകും..ഉമ്മൻ ചാണ്ടിയുമായി ചർച്ച?

Recommended Video

cmsvideo
Ramesh chennithala accepts congress's failure in local body election

English summary
Oommen Chandy will be congress campaign committee leader for assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X