കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി തട്ടകം മാറ്റുന്നു; പുതിയ വീട് നിര്‍മാണം രാഷ്ട്രീയ ചര്‍ച്ച, ചാണ്ടി ഉമ്മന്‍ സജീവമാകും

Google Oneindia Malayalam News

കോട്ടയം: കേരള രാഷ്ട്രീയത്തിലെ തിളക്കമാര്‍ന്ന മുഖങ്ങളിലൊന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി അദ്ദേഹത്തിന്റെ പേരിനൊപ്പമുണ്ട് പുതുപ്പള്ളി. ഈ മണ്ഡലത്തിന്റെ പേര് കേട്ടാല്‍ ആദ്യം തെളിയുന്ന ചിത്രം ഉമ്മന്‍ ചാണ്ടിയുടേതാണ്. മണ്ഡലം പുതുപ്പള്ളിയാണെങ്കിലും ഇവിടെ ഞായറാഴ്ച മാത്രമാണ് അദ്ദേഹം എത്താറുള്ളത്.

എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിരുന്നു. ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലായിരുന്നു താമസം. ഇപ്പോള്‍ അദ്ദേഹം തിരുവനന്തപുരത്തെ താമസം മതിയാക്കി പുതുപ്പള്ളിയിലേക്ക് തിരിച്ചുവരികയാണ്. ഇവിടെ വീട് വയ്ക്കാന്‍ തീരുമാനിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിജെപിയില്‍ തല മാറും; എംടി രമേശ് അധ്യക്ഷന്‍? കെ സുരേന്ദ്രന് മുഖം കൊടുക്കാതെ മോദിയും അമിത് ഷായുംബിജെപിയില്‍ തല മാറും; എംടി രമേശ് അധ്യക്ഷന്‍? കെ സുരേന്ദ്രന് മുഖം കൊടുക്കാതെ മോദിയും അമിത് ഷായും

പുതുപള്ളിയില്‍ എത്തുമ്പോള്‍

പുതുപള്ളിയില്‍ എത്തുമ്പോള്‍

പുതുപള്ളിയില്‍ എത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടി തറവാട്ട് വീട്ടിലാണ് തങ്ങാറ്. ഇവിടെ അനിയന്‍ അലക്‌സ് ചാണ്ടിയാണ് താമസം. സഹോദരിയുടെ വീട് തൊട്ടടുത്തുണ്ട്. ഞായറാഴ്ചകളില്‍ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ തറവാട്ട വീട്ടില്‍ എത്തുന്ന ബഹുജനങ്ങളുടെ തിരക്ക് പല തവണ വാര്‍ത്തയായതാണ്. മണ്ഡലത്തില്‍ വീടോ എംഎല്‍എ ഓഫീസോ ഉമ്മന്‍ ചാണ്ടിക്കില്ല.

ജങ്ഷനില്‍ പുതിയ വീട്

ജങ്ഷനില്‍ പുതിയ വീട്

പുതുപ്പള്ളിയില്‍ പുതിയ വീട് വയ്ച്ച് താമസം മാറാനാണ് ഉമ്മന്‍ ചാണ്ടിയുടെ ആലോചന. കുടുംബ വിഹിതമായി ലഭിച്ച ഒരേക്കറിലാണ് വീട് നിര്‍മിക്കാന്‍ പോകുന്നത്. പുതുപ്പള്ളി ജങ്ഷനോട് ചേര്‍ന്നാണ് ഈ സ്ഥലം. ഇവിടെ തന്നെ എംഎല്‍എ ഓഫീസും നിര്‍മിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

പുതുപ്പള്ളി ഹൗസ്

പുതുപ്പള്ളി ഹൗസ്

50 വര്‍ഷമായി പുതുപ്പള്ളി എംഎല്‍എയാണ് ഉമ്മന്‍ ചാണ്ടി. എന്നിട്ടും മണ്ഡലത്തില്‍ വീടോ ഓഫിസോ അദ്ദേഹത്തിന് ഇല്ല എന്നറിഞ്ഞാല്‍ ആരും അതിശയിക്കും. തിരുവനന്തപുരത്തെ ജഗതിയിലെ പുതുപ്പള്ളി ഹൗസിലാണ് ഉമ്മന്‍ ചാണ്ടി താമസിച്ചിരുന്നത്. ഇവിടെ വിട്ട് ഇനി പുതുപ്പള്ളിയിലേക്ക് മാറും.

 ഭവന വായ്പ

ഭവന വായ്പ

എംഎല്‍എമാര്‍ക്കുള്ള ഭവന വായ്പ ഉപയോഗിച്ചാണ് വീട് നിര്‍മിക്കുക. ചെറിയ വീടാണ് വയ്ക്കുകയെന്ന് ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് പുതിയ വീട് മാറ്റത്തിന് പിന്നിലെന്ന് മണ്ഡലത്തിലെ പ്രതിപക്ഷ നേതാക്കള്‍ രഹസ്യമായി പറയുന്നു.

ശക്തമായ മല്‍സരം

ശക്തമായ മല്‍സരം

യുഡിഎഫ് ഇത്തവണ അധികാരത്തിലെത്തുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളെല്ലാം കരുതിയത്. എന്നാല്‍ പിണറായി വിജയന് രണ്ടാമൂഴം നല്‍കുകയായിരുന്നു കേരളം. മാത്രമല്ല, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി ശക്തമായ മല്‍സരം നേരിടേണ്ടി വരികയും ചെയ്തു.

പ്രവര്‍ത്തനം ചുരുങ്ങും

പ്രവര്‍ത്തനം ചുരുങ്ങും

പ്രായാധിക്യം മൂലമുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉമ്മന്‍ ചാണ്ടിക്കുണ്ടെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ആന്ധ്ര പ്രദേശിന്റെ സംഘടനാ ചുമതല ഉമ്മന്‍ ചാണ്ടിക്കുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ അദ്ദേഹം കാര്യമായി ഇടപെടുന്നില്ല. കേരളത്തിലും ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനം ചുരുങ്ങുമെന്നാണ് സൂചന.

അടിമുടി മാറി

അടിമുടി മാറി

തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അടിമുടി മാറിയിരിക്കുന്നു. പുതിയ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും വന്നു. ഇനി യുഡിഎഫ് കണ്‍വീനറെ കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. അവിടെയും ഉമ്മന്‍ ചാണ്ടിയുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നില്ല.

ചാണ്ടി ഉമ്മന്‍ സജീവമാകും

ചാണ്ടി ഉമ്മന്‍ സജീവമാകും

വീട് മാറുന്നതോടെ പുതുപ്പള്ളിയില്‍ നിറസാന്നിധ്യമാകും ഉമ്മന്‍ ചാണ്ടി. ഇവിടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമാകുമത്. മാത്രമല്ല, മകന്‍ ചാണ്ടി ഉമ്മനെ മണ്ഡലത്തില്‍ കൂടുതല്‍ സജീവമാക്കാനുള്ള ആലോചനയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ അങ്ങനെ ഒരു തീരുമാനമില്ല എന്നാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നത്.

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

സാരിയിൽ സുന്ദരിയായി കാരുണ്യ റാം; പുതിയ ഫൊട്ടോസ് കാണാം

Recommended Video

cmsvideo
കോൺഗ്രസിൻ്റെ കുടിപ്പക അവസാനിക്കുന്നില്ല | PC Chacko Interview | Oneindia Malayalam

English summary
Oommen Chandy will build new Home at Puthupally; discussion arises in Political Circle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X