കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുപ്പള്ളി വിടാതെ ഉമ്മന്‍ചാണ്ടി; തിരുവല്ലയിലേക്ക് ചെന്നിത്തലയും; കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ട് തവണ മത്സരിച്ചവര്‍ക്ക് അടുത്തതായി അവസരം നല്‍കേണ്ടതില്ലെന്നാണ് മുസ്ലീം ലീഗിന്‍റെയും സിപിഎമ്മിന്‍റെയും ഒക്കെ പൊതുനിലപാടെങ്കില്‍ അത്തരമൊരു ധാരണ അടുത്ത കാലത്തൊന്നും നടപ്പിലാക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നാലും അഞ്ചും തവണ മത്സരിച്ച നിരവധി നേതാക്കളാണ് കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത്. ഇവരില്‍ പലരേയും ഒഴിവാക്കി ഒരു തിരഞ്ഞെടുപ്പിനെ നേരിടുക എന്നുള്ള കോണ്‍ഗ്രസിനെ സംബന്ധിച്ച് സാധ്യവുമല്ല. കോണ്‍ഗ്രസില്‍ ഇത്തവണ മുതിര്‍ന്ന നേതാക്കളില്‍ ആരൊക്കെ മത്സരിക്കും എന്ന ചോദ്യത്തിന് ഒരു നീണ്ട നിര തന്നെ ഉത്തരമായിട്ടുണ്ട്.

 ഉമ്മന്‍ചാണ്ടിയുടെ തട്ടകം

ഉമ്മന്‍ചാണ്ടിയുടെ തട്ടകം

കൂട്ടായ നേതൃത്വത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ട് വെച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സര രംഗത്ത് ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ഉമ്മന്‍ചാണ്ടിയുടെ തട്ടകം ഇത്തവണയും പുതുപ്പള്ളി തന്നെ ആയിരിക്കും. 1970 മുതല്‍ കഴിഞ്ഞ പതിനൊന്ന് തവണയായി ഉമ്മന്‍ചാണ്ടി മത്സരിച്ച് വിജയിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി.

ജയ്ക്ക് സി തോമസിനെതിരെ

ജയ്ക്ക് സി തോമസിനെതിരെ

കഴിഞ്ഞ തവണ സിപിഎമ്മിലെ ജയ്ക്ക് സി തോമസിനെതിരെ 27092 വോട്ടിനായിരുന്നു പുതപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വിജയം. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് അടിതെറ്റി. യുഡിഎഫിനെ മറികടന്ന് മണ്ഡലത്തില്‍ എല്‍ഡിഎഫ് 863 വോട്ടിന്‍റെ ലീഡ് പിടിച്ചു. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി തന്നെ ഇത്തവണയും കോണ്‍ഗ്രസിന് വേണ്ടി ജനവിധി തേടും. മകന്‍ ചാണ്ടി ഉമ്മനെ രംഗത്ത് ഇറക്കിയേക്കുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും അത് മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് ആയിരിക്കും.

തിരുവല്ലയിലേക്ക് ചെന്നിത്തലയോ

തിരുവല്ലയിലേക്ക് ചെന്നിത്തലയോ

കഴിഞ്ഞ തവണ ഹരിപ്പാട് നിന്നും മത്സരിച്ച് വിജയിച്ച രമേശ് ചെന്നിത്തല ഇത്തവണ തിരുവല്ല, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലേതെങ്കിലുമൊന്ന്‌ ചെന്നിത്തല തിരഞ്ഞെടുക്കണമെന്ന ആഗ്രഹം അദ്ദേഹത്തോട് ഒപ്പമുള്ളവര്‍ക്കുണ്ട്. എന്നാല്‍ നിലവില്‍ ഹരിപ്പാട് വിട്ടുമാറോണ്ട ഒരു സാഹചര്യവും ഇല്ലെന്ന നിലപാടിലാണ് ചെന്നിത്തല.

കൊയിലാണ്ടിയില്‍ മുല്ലപ്പള്ളി

കൊയിലാണ്ടിയില്‍ മുല്ലപ്പള്ളി

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനും ഇതുവരെ ഉണ്ടായിട്ടില്ല. മത്സരിക്കാന്‍ തീരുമാനിച്ചാല്‍ കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും മണ്ഡലമായിരിക്കും തിരഞ്ഞെടുക്കുക. കൊയിലാണ്ടി, പേരാമ്പ്ര, വടകര സീറ്റുകളിലേക്ക് മുല്ലപ്പള്ളിയുടെ പേര് പരിഗണിക്കുന്നുണ്ട്. കൊയിലാണ്ടില്‍ മുല്ലപ്പള്ളി വരണമെന്നാണ് ഒരു വിഭാഗം പ്രാദേശിക നേതാക്കളുടേയും ആവശ്യം.

കെവി തോമസും പിജെ കൂര്യനും

കെവി തോമസും പിജെ കൂര്യനും

പലകുറി മത്സരിച്ച മറ്റ് പ്രമുഖ നേതാക്കളും ഇത്തവണ മത്സര രംഗത്തേക്ക് ഉണ്ടാക്കും. എട്ട് പ്രാവശ്യം ഇരിക്കൂറിൽനിന്ന് ജയിച്ച കെ.സി. ജോസഫ് ഇത്തവണ കോട്ടയത്തേക്ക് മാറിയേക്കും. അടൂരിൽ നിന്നും കോട്ടയത്തുനിന്നുമായി ആറ്്‌ തവണ ജയിച്ച തിരുവഞ്ചൂർ ഇത്തവണയും കോട്ടയത്ത് നിന്ന് ജനവിധി തേടും. മറ്റ് മുതിര്‍ന്ന നേതാക്കളായ പ്രൊഫ. കെവി തോമസ്, പിജെ കൂര്യന്‍, പിസി ചാക്കോ എന്നിവരും സീറ്റ് ആഗ്രഹിക്കുന്നുണ്ട്.

ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം

ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം

എറണാകുളം ജില്ലയിലെ ഏതെങ്കിലും സീറ്റാണ് കെവി തോമസ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചാല്‍ എറണാകുളത്ത് കെവി തോമസിനെ ഇടതുപക്ഷം പൊതു സ്വതന്ത്രനാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. തിരുവല്ല ലക്ഷ്യമിട്ടാണ് പിജെ ജോസഫിന്‍റെയും പ്രവര്‍ത്തനം. എന്നാല്‍ തിരുവല്ല തങ്ങള്‍ക്ക് വേണമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം. ജോസഫ് എം പുതുശ്ശേരിയെ ആണ് ഇവിടെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.

ഷാഫി പറമ്പില്‍ പറഞ്ഞത്

ഷാഫി പറമ്പില്‍ പറഞ്ഞത്

അനുയോജ്യമായ സീറ്റ് കണ്ടെത്താനായാല്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും മത്സരിച്ചേക്കും. എന്നാല്‍ മുതിര്‍ന്നവര്‍ മാറി നിന്ന് യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം. പതിവുപോലെ തഴയാനാണ് ശ്രമമെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് ഷാഫി പറമ്പില്‍ ഉള്‍പ്പടേയുള്ള യൂത്ത് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോണ്‍ഗ്രസ് മത്സരിക്കുക

കോണ്‍ഗ്രസ് മത്സരിക്കുക

കഴിഞ്ഞ തവണ യുഡിഎഫില്‍ 87 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണി വിട്ടതിലൂടെ ഇരുപതിലേറെ സീറ്റുകള്‍ മുന്നണിയില്‍ അവശേഷിക്കുന്നുണ്ട്. ഇതില്‍ കേരള കോണ്‍ഗ്രസ് ജോസഫിന് എട്ടോളം സീറ്റുകള്‍ വിട്ടുകൊടുത്ത് ബാക്കി വരുന്ന 14 സീറ്റുകളില്‍ പത്തെങ്കിലും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. അങ്ങനയെങ്കില്‍ 95 ലേറെ സീറ്റുകളില്‍ കോണ്‍ഗ്രസിന് ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കും.

പ്രത്യേക സര്‍വെ

പ്രത്യേക സര്‍വെ

അതേസമയം, കേരളത്തില്‍ ജയസാധ്യതയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പ്രത്യേക സര്‍വെ നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഒരോ മണ്ഡലത്തിലേയും ജയസാധ്യത, ജനപിന്തുണ കൂടുതല്‍ ഉള്ള നേതാവ് ആര്, അനുകൂല, പ്രതികൂല ഘടകങ്ങൾ എന്നിവയൊക്കെയാണ് അന്വേഷിക്കുക. ഇതോടൊപ്പം തന്നെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ഹൈക്കമാന്‍ഡ് സംസ്ഥാന ചോദിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?
കെ മുരളീധരന്‍ പറയുന്നത്

കെ മുരളീധരന്‍ പറയുന്നത്


ഇതേ തുടര്‍ന്ന് . എ, ഐ ഗ്രൂപ്പുകൾ തങ്ങൾ മത്സരിച്ചുപോരുന്ന മണ്ഡലങ്ങളിലേക്ക് നിർദേശിക്കുന്ന പേരുകളുടെ പട്ടിക തയാറാക്കുകയാണ്. മറ്റ് മണ്ഡലങ്ങളിലേയും ജയസാധ്യത ഉള്ളവരുടെ പട്ടിക ഗ്രൂപ്പുകള്‍ തയ്യാറാക്കുന്നു. ഇതെല്ലാം പരിഗണിച്ചാവും അന്തിമ പട്ടിക തയ്യാറാക്കുക. അതേസമയം പതിവ് രീതിയില്‍ ഗ്രൂപ്പ് വീതം വെപ്പ് അനുവദിക്കാനാവില്ലെന്ന വികാരം കെ മുരളീധരന്‍ ഉള്‍പ്പടേയുള്ള നേതാക്കളും മുന്നോട്ട് വെക്കുന്നു.

English summary
Oommen Chandy is the candidate in Puthuppally again; ramesh Chennithala's name goes to Thiruvalla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X