ഉമ്മന്‍ ചാണ്ടിക്ക് ജയലളിതയുടെ വിധിയെന്ന് വിഎസ്
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ജയലളിതയുടെ അവസ്ഥ വരുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. ഉമ്മന്‍ ചാണ്ടി അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കുതന്ത്രങ്ങള്‍ പയറ്റുകയാണെന്നും വിഎസ് ആരോപിച്ചു.
കോടിക്കണക്കിന് രൂപയുടെ അഴിമതികളിലാണ് ഉമ്മന്‍ ചാണ്ടി ആരോപണ വിധേയനായിട്ടുളളത്. ഇതെല്ലാം സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടം വരുത്തിയിട്ടുള്ളവയാണ്. ഉമ്മന്‍ ചാണ്ടിക്ക് നിയമത്തിന്റെ മുന്നില്‍ കീഴടങ്ങേണ്ടി വരുമെന്നും വിഎസ് പറഞ്ഞു.

കേസുകളില്‍ ശരിയായ അന്വേഷണം നടന്നാല്‍ പ്രതിയാക്കപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടിക്ക് ഉറപ്പാണെന്നും അതുകൊണ്ടാണ് പല കേസുകളിലും സിബിഐ അന്വേഷണത്തിന് തയ്യാറാകാത്തതെന്നും വിഎസ് ആരോപിക്കുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടതി ശിക്ഷിച്ച സാഹചര്യത്തിലാണ് വിഎസിന്റെ പ്രതികരണം. 18 വര്‍ഷം നീണ്ട നിയമ നടപടിക്കൊടുവിലാണ് ജയലളിതക്ക് ശിക്ഷ ലഭിച്ചത്.
പാമോലിന്‍ കേസ് മുതല്‍ സോളാര്‍, പ്ലസ്ടു വരെയുള്ള കേസുകളില്‍ ആരോപണ വിധേയനയാണ് ഉമ്മന്‍ ചാണ്ടി. മുന്‍ ഗണ്മാനായ സലീം രാജ് ഉള്‍പ്പെട്ട കേസുകളിലും ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ലാവലിന്‍ അഴിമതി കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ സിബിഐ അന്വേഷണത്തിനൊടുവില്‍ കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications