പുന:സംഘടന നടപടികൾ നിർത്തിവയ്ക്കണം; ഉമ്മൻചാണ്ടിയും സോണിയ ഗാന്ധിയും ഇന്ന് നേർക്ക് നേർ
പുന:സംഘടന നടപടികൾ നിർത്തിവയ്ക്കണം; ഉമ്മൻചാണ്ടിയും സോണിയ ഗാന്ധിയും ഇന്ന് നേർക്ക് നേർ
ഡൽഹി: കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാൻ ഉമ്മൻ ചാണ്ടി ഇന്ന് സോണിയാ ഗാന്ധിയെ നേരിട്ട് കാണും. ഇന്ന് പതിനൊന്നര മണിക്ക്
സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ഇനിയുള്ള പുന:സംഘടന നടപടികൾ സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർത്തിവയ്ക്കണമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം.

തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന കോൺഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലാപാട്. സംഘടന തെരഞ്ഞെടുപ്പ് എന്ന സമ്പൂർണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിർവഹക സമിതി ചർച്ച വഴി മറി കടക്കാൻ ആകില്ലെന്നും ഗ്രൂപ്പുകൾ പറയുന്നു.

എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ , കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ എന്നിവരുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പുന:സംഘടനയിലെ അതൃപ്തി ഇവരും നേരത്തെ അറിയിച്ചിരുന്നു. പാർട്ടിയിലെ ഭൂരിഭാഗവും ഈ ആവശ്യം തന്നെയാണ് ഉന്നയിക്കുന്നതെന്ന് ഗ്രൂപ്പുകൾ പറയുന്നു . ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മൻചാണ്ടി ഇന്ന് ഡൽഹിയിൽ എത്തിയിരിക്കുന്നതും സോണിയാ ഗാന്ധിയുമായി ചർച്ചയ്ക്ക് ഒരുങ്ങുന്നതും...

പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പരാതികളുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള ഐ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം, ചില തീരുമാനങ്ങളിൽ സംഘടനയിലെ നേതാക്കൾക്ക് അതൃപ്തിയുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ, പരാതികൾ പരിഹരിക്കാൻ ചർച്ച നടത്തും. തുടർ പുന:സംഘടന നടപടികളിൽ സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തുമെന്നും താരിഖ് അൻവർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

സംഘടനാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എ ഐ ഗ്രൂപ്പുകൾ പരസ്പരം ഒത്തുചേർന്നിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലാപാട്.
Recommended Video

സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂർണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിർവഹക സമിതി ചർച്ച വഴി മാറി കടക്കാൻ ആകില്ലെന്നും ഗ്രൂപ്പുകൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്ത് നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മൻചാണ്ടി ദില്ലിയിലെത്തിയിരിക്കുന്നത്.
അതേസമയം, സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള കെ സുധാകന്റേയും വി ഡി സതീശന്റേയും രീതികളോട് പരസ്യമായി വിമർശനം പ്രകടിപ്പിച്ച് ഗ്രൂപ്പ് നേതാക്കൾ രംഗത്ത് എത്തിയിരുന്നു.












Click it and Unblock the Notifications