Get Updates
Get notified of breaking news, exclusive insights, and must-see stories!

' വ്യക്തികൾക്ക് എതിരായ ആക്രമണങ്ങള്‍ ശരിയല്ല'; കെസിയ്ക്ക് സപ്പോർട്ട് അടിച്ച് ഉമ്മന്‍ചാണ്ടി

ഡൽഹി: കെ സി വേണുഗോപാലിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. 5 സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേരിട്ട തിരഞ്ഞെടുപ്പ് തോൽവിയിൽ കെസി നേരിട്ട വിമര്‍ശനങ്ങളെ പ്രതിരോധിച്ചാണ് ഉമ്മന്‍ ചാണ്ടി രംഗത്ത് എത്തിയത്.

വ്യക്തിള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്‍റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കെ സി വേണുഗോപാലിനെ മാറ്റണമെന്ന ആവശ്യത്തെയും ഉമ്മന്‍ ചാണ്ടിയും പിന്തുണച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കെ സി വേണുഗോപാലിന്റെ ഇടപെടലാണെന്ന തരത്തിലുളള വിവാദങ്ങൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരിക്കുന്നത്. നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ച ചെയ്യട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

1

എന്നാൽ, കെ സി വേണുഗോപാലിന് എതിരെ സി എം ഇബ്രാഹിമും ഇന്ന് രംഗത്ത് എത്തിയിരുന്നു. കെ സി വേണുഗോപാലാണ് കോൺഗ്രസിനെ നശിപ്പിക്കുന്നത്. അടുക്കള ഏജന്‍റമാരാണ് കോൺഗ്രസിൽ ഭരിക്കുന്നതെന്നും ഹൈക്കമാന്‍റിന് താൽപ്പര്യം അഴിമതിക്കാരായ നേതാക്കളോടാണെന്നും സി എം ഇബ്രാഹിം പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി പൂർണ്ണ പരാജയമാണ്. എങ്ങനെ നയിക്കണമെന്ന് രാഹുലിന് അറിയില്ല. ജനങ്ങളിൽ നിന്ന് കോൺഗ്രസ് അകന്നെന്നും ഇതാണ് തിരിച്ചടിക്ക് കാരണമെന്നും സി എം ഇബ്രാഹിം കുറ്റപ്പെടുത്തിയിരുന്നു.

2

അതേസമയം, അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ വേണുഗോപാലിനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നിരുന്നു. 'കെസിയെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ' എന്നാണ് ഫ്ലക്സ്‌ ബോർഡുകളിൽ പ്രതൃക്ഷപ്പെട്ടത്. കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പട്ടത്. പാളയം ഉൾപ്പടെ വിവിധ ഭാഗങ്ങളിലാണ് ഫ്ലക്സ്‌ ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ, നേരത്തെ കണ്ണൂരിൽ കെ.സി. വേണുഗോപാലിനെതിരെ പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതിന് പിന്നാലെ വിഷയം വലിയ വിവാദം ആയി മാറിയിരുന്നു. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ എന്ന വാചകങ്ങളോടെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.

3

ശ്രീകണ്ഠാപുരം, എരിവേശി തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസിന്റേത് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ കെ സി യുടെ ഏറ്റവും വിശ്വസ്തനായ ഇരിക്കൂർ എം എൽ എ സജീവ് ജോസഫിന്റെ ഓഫീസിന് പരിസരത്തും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ചുമരിലുമാണ് പോസ്റ്ററുകൾ ഒട്ടിച്ചിരുന്നത്. കൂടാതെ ചെമ്പേരി, പയ്യാവൂര്‍ തുടങ്ങിയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകളെല്ലാം പതിപ്പിച്ചിരുന്നത്.

4

അതി രൂക്ഷമായ ഭാഷയാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റു തുലച്ചു, പെട്ടിതൂക്കി വേണുഗോപാല്‍ ഒഴിവാകൂ തുടങ്ങിയ പരാമര്‍ശങ്ങള്‍ കൂടി പോസ്റ്ററിലുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിന് പിന്നിൽ പാർട്ടി പ്രവർത്തകരാണെങ്കിൽ കർശന നടപടി എടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ കണ്ണൂരിലെ പ്രദേശിക നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെയും കെ സി വോണുഗോപാലിന് എതിരെ രംഗത്ത് എത്തിയിരുന്നു.

6

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. പോസ്റ്ററുകൾ അന്നു തന്നെവപാർട്ടി പ്രവർത്തകർ നീക്കം ചെയ്തിരുന്നു. എന്നാൽ, സമൂഹ മാധ്യമങ്ങളില്‍ നേതാക്കള്‍ക്കെതിരായ അധിക്ഷേപം അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വ്യക്തമാക്കിയിരുന്നു. നേതാക്കളെ പരസ്യമായി സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നു. വ്യക്തിഹത്യ നടത്തുന്നു. ഇത് അംഗീകരിക്കാനാവില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

6

എന്നാൽ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നതിനിടെ കെ സി വേണുഗോപാലിനെതിരെ തിരുത്തല്‍വാദി നേതാക്കളുടെ വിയോജിപ്പ് ശക്തമാക്കിയിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ സി വേണുഗോപാലിനെ നീക്കണം എന്നാണ് ജി-23 നേതാക്കളുടെ ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+