ആര്‍എസ്എസ് കേസ് പിന്‍വലിച്ച് നീതി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എം.ജി.കോളജില്‍ പോലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ ആര്‍എസ്എസ് പ്രതികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചതിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ന്യായീകരിച്ചു. നിരപരാധിയായ ഒരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും അതില്‍ തെറ്റൊന്നുമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.
കേസ് പിന്‍വലിച്ച ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. എല്ലാ നിയമവശങ്ങളും പാലിച്ചാണ് കേസ് പിന്‍വലിച്ചത്, പതിനേഴാം പ്രതി ടി ആര്‍ ആദര്‍ശ് താന്‍ നിരപരാധിയാണെന്ന് കാട്ടി നല്‍കിയ കത്തിനെ തുടര്‍ന്നായിരുന്നു കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലോട് രവി എംഎല്‍എ ഇതിനായി മുഖ്യമന്ത്രിക്ക് കത്തും നല്‍കി.

ആദര്‍ശിന് സര്‍ക്കാര് ജോലി ലഭിക്കാന്‍ വേണ്ടിയായിരുന്നു കേസില്‍ നിന്നും ഒഴിവാക്കാനായി കത്തു നല്‍കിയത്. എന്നാല്‍ ഒരു പ്രതിയുടെ നിരപരാധിത്വത്തിനായി 31 പ്രതികളുടെയും കേസ് പിന്‍വലിച്ചത് എന്തിനാണെന്ന കാര്യം മുഖ്യമന്ത്രി വിശദീകരിച്ചില്ല. കൃത്യനിര്‍വഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചെന്ന അത്യന്തം ഗുരുതമായ കേസ് ഇല്ലാതാക്കിയത് എന്തിനുവേണ്ടിയാണെന്ന് പ്രതിപക്ഷ നേതാക്കളും ചോദിക്കുന്നു.
കേസ് പിന്‍വലിച്ചതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്. കേസ് പിന്‍വലിച്ചത് 2012ല്‍ ആണെന്നും ഇക്കാര്യത്തില്‍ തനിക്ക് പങ്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. ഇതേ തുടര്‍ന്നാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്.












Click it and Unblock the Notifications