കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാന്‍ എടുത്ത സമയം 1 മണിക്കൂര്‍ 43 മിനിറ്റ്';അവാസ്തവം പ്രചരിപ്പിക്കുന്നു; സ്പീക്കര്‍ക്ക് കത്ത്

Google Oneindia Malayalam News

തിരുവനന്തപും: അവിശ്വാസ ചര്‍ച്ചക്ക് മറുപടിയായി മുഖ്യമന്ത്രി കൂടുതല്‍ സമയം എടുത്തതിനെ ന്യായീകരിക്കാന്‍ തന്നെക്കുറിച്ച് അവാസ്തവമായ കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച സപീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കി.

"2005ലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ ഞാന്‍ 5.30 മണിക്കൂര്‍ എടുത്തു എന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍, ഞാന്‍ എടുത്ത സമയം 1 മണിക്കൂര്‍ 43 മിനിറ്റ്. അതില്‍ തന്നെ പകുതിയിലേറെ സമയം പ്രതിപക്ഷത്തു നിന്നുമുള്ള അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാനായിരുന്നു. ഇത് സംബന്ധിച്ച എല്ലാ രേഖകളും സ്പീക്കറുടെ ഓഫീസില്‍ ഉണ്ടായിട്ടും സത്യത്തിന് വിരുദ്ധമായി സ്പീക്കര്‍ സഭയില്‍ പ്രസ്താവന നടത്തിയത് നിര്‍ഭാഗ്യകരമാണ്.' ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Recommended Video

cmsvideo
Pinarayi Vijayan's aggressive speech against congress | Oneindia Malayalam
Oommenchandy

2005ലെ അവിശ്വാസ പ്രമേയ ചര്‍ച്ച 3 ദിവസമായിരുന്നു. 9 മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തീരുമാനിച്ചിരുന്നു എങ്കിലും ചര്‍ച്ച 25 മണിക്കൂര്‍ നീണ്ടു. ഗവണ്‍മെന്റിന് മറുപടി പറയാന്‍ അര്‍ഹതപ്പെട്ട സമയം 4.15 മണിക്കൂര്‍ ഉണ്ടായിരുന്നു. 10 മന്ത്രിമാര്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടിവന്നു. എന്നിട്ടും അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും എടുത്തത് സമയം 5.15 മണിക്കൂര്‍ മാത്രം. അനുവദിച്ചതിലും ഒരു മണിക്കൂര്‍ അധികം.

കഴിഞ്ഞ തിങ്കാളാഴ്ച ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് 5 മണിക്കൂറാാണ് നിശ്ചയിച്ചത്. എന്നാല്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുവാന്‍ മാത്രം മുഖ്യമന്ത്രി 3.45 മണിക്കൂര്‍ എടുത്തു. ഇതിനെ ന്യായീകരിക്കുവാനാണ് സ്പീക്കര്‍ ശ്രമിച്ചതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു

ഏഴ് മുഖ്യമന്ത്രിമാര്‍ സുപ്രീംകോടതിയിലേക്ക്; പരീക്ഷ വേണ്ട, കേന്ദ്രത്തെ വെട്ടിലാക്കി സോണിയയുടെ നീക്കംഏഴ് മുഖ്യമന്ത്രിമാര്‍ സുപ്രീംകോടതിയിലേക്ക്; പരീക്ഷ വേണ്ട, കേന്ദ്രത്തെ വെട്ടിലാക്കി സോണിയയുടെ നീക്കം

 'കേന്ദ്രത്തെ പേടിച്ചിരിക്കണോ അതോ പൊരുതണോ? തീരുമാനിക്കൂ', സോണിയ വിളിച്ച യോഗത്തിൽ ഉദ്ധവ് താക്കറെ! 'കേന്ദ്രത്തെ പേടിച്ചിരിക്കണോ അതോ പൊരുതണോ? തീരുമാനിക്കൂ', സോണിയ വിളിച്ച യോഗത്തിൽ ഉദ്ധവ് താക്കറെ!

സെക്രട്ടേറിയറ്റിന്റെ സുരക്ഷ കൂട്ടും, ഡോക്ടര്‍മാർക്ക് ശമ്പള വര്‍ധന, നിർണായക മന്ത്രിസഭാ തീരുമാനങ്ങൾസെക്രട്ടേറിയറ്റിന്റെ സുരക്ഷ കൂട്ടും, ഡോക്ടര്‍മാർക്ക് ശമ്പള വര്‍ധന, നിർണായക മന്ത്രിസഭാ തീരുമാനങ്ങൾ

English summary
Oommen Chandy wrote letter to the Speaker against the slanderous propaganda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X