'ചാണ്ടിക്കും അതേ സ്വീകാര്യത ലഭിക്കും, പുതുപ്പള്ളിയുടെ ഏത് സ്ഥലത്ത് പോയാലും അപ്പയുണ്ട്': മരിയ ചാണ്ടി
ഉമ്മൻ ചാണ്ടിക്ക് കിട്ടിയ അതേ സ്വീകാര്യത ചാണ്ടി ഉമ്മനും ലഭിക്കുന്നുണ്ടെന്ന് ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മൻ. വൺഇന്ത്യ മലയാളത്തോടായിരുന്നു പ്രതികരണം. എനിക്ക് പണ്ട് തന്നെ ഉമ്മൻചാണ്ടിയുടെ മകൾ എന്ന് പരിഗണന ഉണ്ടായിരുന്നു. അപ്പ മരിച്ച് കഴിഞ്ഞപ്പോൾ അതിന്റെ ഒരു പരിധിയില്ലാത്ത സ്‌നേഹമാണ് ലഭിക്കുന്നത്.
എവിടെ പോയാലും സാറിന്റെ മോളല്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്. ചാണ്ടിക്കും അതേ സ്വീകാര്യത ലഭിക്കും. ഞങ്ങൾക്ക് മൂന്ന് പേർക്കും അമ്മക്കും അത് ലഭിക്കുന്നുണ്ട്. അപ്പ ചെയ്തിന്റേയും അപ്പ കൊടുത്തതിന്റേയും തിരിച്ച് കിട്ടുന്നതായിരിക്കും.

53 വർഷം ഒരാൾ തുടർച്ചയായി ജയിക്കണമെങ്കിൽ ഒന്നും ചെയ്യാത്ത ആള ജയിപ്പിക്കില്ലല്ലോ.. എന്തുകൊണ്ട് 53 വർഷം നിന്നു എന്ന ലളിതമായ ഒരു ചോദ്യം.. വികസനം കാര്യുണ്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര മകൾ മരിയ ഉമ്മൻ പറഞ്ഞു. ചണ്ടി ഉമ്മന് ഫാമിലിയുടെ പൂർണ പിന്തുണ ഉണ്ടെന്നും അവർ പറഞ്ഞു.
ചാണ്ടി ഉമ്മൻ വിജയിക്കുമെന്നാണ് മരിയ ഉമ്മൻ പറയുന്നത്. പുതുപ്പള്ളിയുടെ ഏത് സ്ഥലത്ത് പോയാലും അപ്പയുണ്ട്, അപ്പയുടെ പ്രസൻസ് ഫീൽ ചെയ്യാറുണ്ട് അത് തന്നെ ഭാഗ്യം. ജനങ്ങൾ തീരുമാനിക്കട്ടേ എന്നും മരിയ പറഞ്ഞു.
അതേസമയം, പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പിൽ വികസനം ചർച്ചയാക്കാനാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് എന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. പുതുപ്പള്ളിയിൽ വികസനം ഇല്ലായിരുന്നെങ്കിൽ തുടർച്ചയായ 12 തവണയും അപ്പയെ ഇവിടുത്തെ ജനങ്ങൾ വിജയിക്കുമോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു
തന്റെ പിതാവിന്റെ വിയോഗം കഴിഞ്ഞിട്ട് ഒരു മാസം പോലും ആയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഓർമ്മയിലാണ് ഈ ദേശം മുഴുവനെന്നും ഏത് വീട്ടിൽ ചെന്നാലും അപ്പയെ ഓർത്ത അമ്മമാർ കരയുന്നത് കാണാൻ സാധിക്കുമെന്നും ചാണ്ടി ഉമ്മൻ പറയുന്നു. . അതുകൊണ്ട് തന്നെ അദ്ദേഹത്തെക്കുറിച്ചുള്ള ഇടത് പ്രചരണങ്ങൾക്ക് പ്രതികരിക്കാൻ ഇല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പ് ചൂടിലാണ് . സെപ്റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിനാണ് ഫലം അറിയുക. ജെയ്ക് സി തോമസ് ആണ് എൽഡിഎഫ് സ്ഥാനാർഥി. ജെയ്ക് തോമസിന് വേണ്ടി പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. എൽ ഡി എഫിന്റെ രണ്ട് യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ഈ മാസം 24 നും, 31 നും ശേഷം ആണ് മുഖ്യമന്ത്രി പ്രചാരണത്തിനായി എത്തുന്നത്.












Click it and Unblock the Notifications