സരിതയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ല!! കത്തിലുള്ളത്... രണ്ടു പേജുകള്‍ അപ്രത്യക്ഷം, ദുരൂഹത...
ഉമ്മന്‍ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ച കാര്യം കത്തില്‍ ഇല്ലെന്ന് സൂചന
Recommended Video

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വരെ കുടുക്കിയ സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ വിവാദ കത്തിനെക്കുറിച്ച് ദുരൂഹത തുടരുന്നു.
ജയിലില്‍ വച്ച് സരിതയെഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെ പീഡിപ്പിച്ചുവെന്ന് എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ ബലാല്‍സംഗത്തിനു കേസെടുത്തിരുന്നു.

കത്തിലുള്ളത്
ചില മന്ത്രിമാരും മന്ത്രി പുത്രമാന്‍മാരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് സരിത കത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. പക്ഷെ ഈ കൂട്ടരുടെ ലിസ്റ്റില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ലത്രേ.

ബന്ധമുണ്ട്
ഉമ്മന്‍ ചാണ്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം സരിത കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്തുവെന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടു പേജുകള്‍ അപ്രത്യക്ഷം
30 പേജുകളടങ്ങിയ കത്താണ് സരിത ജയിലില്‍ നിന്നെഴുതിയത്. എന്നാല്‍ ഈ കത്തിലെ രണ്ടു പേജുകള്‍ അപ്രത്യക്ഷമായത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.

ഗണേഷുമായുള്ള ബന്ധം
സരിതയും അന്നത്തെ മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കത്തിലുണ്ടായിരുന്നുവെന്നും ഈ പേജുകളാണ് അപ്രത്യക്ഷമായതെന്നുമാണ് സൂചന.

രക്ഷിക്കാന്‍ ശ്രമിച്ചു
ഗണേഷിനെ രക്ഷിക്കാന്‍ ചിലര്‍ നടത്തിയ നീക്കാണ് കത്തില്‍ നിന്നും ഈ പേജുകള്‍ നീക്കാനുള്ള കാരണമെന്നും മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൂട്ടിച്ചേര്‍ത്തു ?
അപ്രത്യക്ഷമായ ഈ രണ്ടു പേജുകള്‍ക്കു പകരം ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ത്തതാണോയെന്നും സംശയിക്കുന്നുണ്ട്.

അടുത്ത ബന്ധം
ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സരിത കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭാര്യയെ ആന്റിയെന്നാണ് സരിത വിളിച്ചിരുന്നത്. കുടുംബ വിശേഷങ്ങള്‍ ഇരുവരും പരസ്പരം പങ്കിടുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം സരിത കത്തില്‍ കുറിച്ചിരുന്നു.

പ്രകാശിനൊപ്പം ഹോട്ടലില്‍
അന്നത്തെ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനോടൊപ്പം ബംഗളൂരുവിലെ റെഡ് ചില്ലി ഹോട്ടലില്‍ പോയ കാര്യം സരിത കത്തില്‍ പരാമര്‍ശിച്ചിരുന്നു. മന്ത്രിയുടെ സുഹൃത്താണ് ഇതിനു സൗകര്യമൊരുക്കിയതെന്നും സരിത പറയുന്നുണ്ട്.

ചികില്‍സ തേടി
പീഡന ശ്രമത്തിനിടെ മന്ത്രിയായിരുന്ന എപി അനില്‍ കുമാര്‍ തന്റെ മാറ് കടിച്ചു മുറിച്ചെന്നും തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നുവെന്നും സരിത കത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

അവരും പീഡിപ്പിച്ചു
ആര്യാടന്‍ മുഹമ്മദ്, മോന്‍സ് ജോസഫ്, കെസി വേണുഗോപാല്‍, ജോസ് കെ മാണി എന്നിവരടക്കമുള്ളവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും സരിതയുടെ കത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications