ഉമ്മന്‍ചാണ്ടിക്ക് പേടി തുടങ്ങി; യുഡിഎഫ് കാലത്തെ ബന്ധു നിയമനം അന്വേഷിച്ചാല്‍ എതിര്‍ക്കും
കൊച്ചി: ബന്ധു നിയമനത്തിന്റെ പേരില്‍ ഇപി ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെച്ചതോടെ ഉമ്മന്‍ചാണ്ടിക്ക് പേടി തുടങ്ങി. യുഡിഎഫ് കാലത്തെ ബന്ധു നിയമനങ്ങളുടെ പേരില്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളെ നിയമിച്ചത് അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച ഫൈലില്‍ സ്വീകരിച്ചിരുന്നു ഇതിന് പിന്നാലെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അന്വേഷിക്കാന്‍ നാലംഗ സംഘത്തെയും ചുമതലപ്പെടുത്തയിട്ടുണ്ട്.

വിജിലന്‍സ് എസ്പിയും രണ്ട് ഡിവൈഎസ്പിമാരും ഒരു സിഐയും അടങ്ങുന്നതാണ് അന്വേഷണ സംഘം. യുഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ പതിനാറ് ബന്ധു നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ജാള്യത മറയ്ക്കാനാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്നും അതുകൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications