സ്ഥാനമാനങ്ങള്‍ വേണ്ട, കെപിസിസി പ്രസിഡന്റാകാന്‍ ഉമ്മന്‍ചാണ്ടി ഇല്ല; നിലപാടില്‍ ഉറച്ചു തന്നെ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനാകാന്‍ ഇല്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ ചുമതലയുളള ഹൈക്കമാന്‍ഡ് റിട്ടേണിങ് ഓഫീസര്‍ സുദര്‍ശന്‍ നാച്ചിയപ്പനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പ് സമവായത്തിലൂടെ നടത്തണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. ബെന്നിബെഹനാനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന ആവശ്യം എ ഗ്രൂപ്പ് ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

വിഎം സുധീരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചതു മുതല്‍ ഉമ്മന്‍ചാണ്ടി ചുമതലയേല്‍ക്കുമെന്ന നിലപാടിലേക്കായിരുന്നു കാര്യങ്ങളുടെ പൊതുനിഗമനം. എന്നാല്‍ പ്രസിഡന്റ് ആകാന്‍ ഇല്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. തനിക്ക് സ്ഥാനമാനങ്ങള്‍ക്ക് ആഗ്രഹമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.












Click it and Unblock the Notifications