കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹിഷ്ണുത നഷ്ടപ്പെട്ട പാര്‍ട്ടിയായി സിപിഎം മാറി: ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

കോഴിക്കോട്: സഹിഷ്ണുത നഷ്ടപ്പെട്ട പാര്‍ട്ടിയായി സിപിഎം മാറിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയായി സി പി എം പാര്‍ട്ടി മാറി. കൊലപാതകം നടത്തിയല്ല പാര്‍ട്ടി ശക്തി പ്രകടിപ്പിക്കേണ്ടത്, മറിച്ച് തെരഞ്ഞെടുപ്പിലാണ്. എന്നാല്‍ ബി ജെ പിയും സി പി എമ്മും ആയുധമെടുത്താണ് ശക്തി പരീക്ഷണം നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണുരില്‍ സി പി എം കാര്‍മ്മികത്വത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം പ്രഹസനം മാത്രമാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. അക്രമികള്‍ക്ക് സഹായം നല്‍കുന്ന പി ജയരാജനാണ് സമാധാന ചര്‍ച്ച നടത്തുന്നതെന്നത് വിരോധാഭാസമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ക്രുരമായ കൊലപാതകം ന്യായീകരിക്കാന്‍ സമാധാന യോഗം വിളിച്ചത്. എടയന്നൂരിനെ പാര്‍ട്ടി ഗ്രാമമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഷുഹൈബ് വധക്കേസ് അന്വേഷണത്തിന്റെ പേരില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സി പി എമ്മിന്റ ആജ്ഞാനുവര്‍ത്തികളായി പൊലീസ് മാറി. പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കുന്ന കാലത്തോളം സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ച്ചയിലായിരിക്കും. കണ്ണുരിന്റ മണ്ണില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ധര്‍മ്മസമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. 24 ന് ഷുഹൈബ് ദിനത്തില്‍ സംസ്ഥാന വ്യാപകമായി എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്നും എംഎം ഹസന്‍ പറഞ്ഞു.

hasan

ഡി സി സി പ്രസിഡന്റ്ഡ്വ. ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിച്ച അഞ്ചര ലക്ഷം രൂപ ടി സിദ്ദിഖില്‍ നിന്നും എം എം ഹസനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഏറ്റു വാങ്ങി. 'വീക്ഷണം' പക്ഷാചരണത്തിന്റെ ഭാഗമായി വരിക്കാരെ ചേര്‍ക്കല്‍ പി സി ഹബീബ് തമ്പി, പി മൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ക്കു നല്‍കി എം എം ഹസന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വീക്ഷണം പാഠശാല പദ്ധതിക്കുവേണ്ടി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കെ കെ ഉസ്മാന്‍ പത്രം ഏറ്റുവാങ്ങി.

എം കെ രാഘവന്‍ എം പി, എം ഐ ഷാനവാസ് എം പി, കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, വീക്ഷണം മാനേജിംഗ് എഡിറ്റര്‍ ഡോ. ശൂരനാട് രാജശേഖരന്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ എന്‍ സുബ്രഹ്മണ്യന്‍, അഡ്വ. പി എം സുരേഷ് ബാബു, കെ പി അനില്‍കുമാര്‍, സെക്രട്ടറിമാരായ അഡ്വ. കെ.ജയന്ത്, അഡ്വ. കെ പ്രവീണ്‍കുമാര്‍, മുന്‍മന്ത്രി പി ശങ്കരന്‍, കെ സി അബു, കെ പി സി സി നിര്‍വാഹക സമിതി അംഗങ്ങളായ കെ രാമചന്ദ്രന്‍, യു രാജീവന്‍, കെ ടി ജയിംസ്, യു വി ദിനേശ്മണി, കെ പി ബാബു, കെ ബാലകൃഷ്ണകിടാവ്, സി മാധവദാസ്, കെ വി സുബ്രഹ്മണ്യന്‍ സംസാരിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ സ്വാഗതം പറഞ്ഞു. അനുശോചന പ്രമേയം പി എം അബ്ദുറഹ്മാന്‍ അവതരിപ്പിച്ചു.

ഷുഹൈബിനെ ഇറച്ചി പോലെ കൊത്തിയരിഞ്ഞത് വൃക്ക ദാനം ചെയ്യാനിരിക്കെ! ഇതാണ് ഷുഹൈബ്!ഷുഹൈബിനെ ഇറച്ചി പോലെ കൊത്തിയരിഞ്ഞത് വൃക്ക ദാനം ചെയ്യാനിരിക്കെ! ഇതാണ് ഷുഹൈബ്!

രാഷ്ട്രീയ കൊലകള്‍ സിപിഎം സംസ്‌കാരമല്ല നേതാക്കള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കുമെന്ന് യെച്ചൂരിരാഷ്ട്രീയ കൊലകള്‍ സിപിഎം സംസ്‌കാരമല്ല നേതാക്കള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കുമെന്ന് യെച്ചൂരി

അടുക്കളയിലേക്ക് പോയ വീട്ടമ്മ രക്തമൊലിച്ച് കിടക്കുന്നു; മരണത്തില്‍ ദുരൂഹത, കഴുത്തില്‍ മുണ്ട് ചുറ്റിഅടുക്കളയിലേക്ക് പോയ വീട്ടമ്മ രക്തമൊലിച്ച് കിടക്കുന്നു; മരണത്തില്‍ ദുരൂഹത, കഴുത്തില്‍ മുണ്ട് ചുറ്റി

English summary
Oommenchandy about CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X