കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് മുഖ്യമന്ത്രി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം വര്‍ഗീയ വിഷം ചീറ്റുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം നിയമവശങ്ങള്‍ പരിശോധിച്ചതിനുശേഷം അറിയിക്കാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയ നൗഷാധിനുനേരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം വേദനാജനകമെന്നും അദ്ദേഹം പറഞ്ഞു.

പല കാര്യങ്ങളും മറന്നു കൊണ്ടാണ് പലരും പ്രസ്താവനയിറക്കുന്നത്. നൗഷാദിനു മാത്രമല്ല സര്‍ക്കാര്‍ ധനസഹായം നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം നല്‍കിയവര്‍ക്ക് മുന്‍പും ജോലി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായിട്ടേ സര്‍ക്കാര്‍ മുന്നോട്ടു പോകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

oommen

വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം യാഥാര്‍ത്ഥ്യത്തിനു നിരക്കാത്തതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഇതുവരെ സഹായം നല്‍കിയത് ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളിയോട് മൃദുസമീപനമില്ലെന്നും അദ്ദേഹം പറയുന്നു.

നൗഷാദിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത് അദ്ദേഹം മുസ്ലീം ആയതുകൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ഹിന്ദുവായിരുന്നെങ്കില്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കില്ലെന്നും മുസ്ലീമായി മരിക്കാന്‍ കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി പരിഹസിക്കുകയുണ്ടായി.

English summary
Kerala chief minister oommenchandy against sndp general secretary vellapally natesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X