Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ ജയിലില്‍ കിടക്കും, അതിന് ഒരു മടിയും ഇല്ല; പറയുന്നത് ഉമ്മന്‍ചാണ്ടി!

തിരുവനന്തപുരം: വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ജയിലില്‍ കിടക്കും അതിന് ഒരു മടിയുമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ ത്വരിതാന്വേഷണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിയായിരുന്ന എപി അനില്‍കുമാറിനുമെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ ജയിലില്‍ കിടക്കാനും തയ്യാറാമെന്നാണ് അന്വേഷണത്തെ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി ബുധനാഴ്ച പ്രതികരിച്ചത്.

Oommen Chandy

പാലക്കാട് മെഡിക്കല്‍ കോളേജലെ 170 പേരുടെ നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതായിരുന്നു ഉത്തരവ്. ആറ് പേര്‍ക്കെതിരെ നടത്തുന്ന ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സെപ്തംബര്‍ 19നകം സമര്‍പ്പിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തിപരമായ താത്പര്യങ്ങളും ശുപാര്‍ശകളും മുന്‍ നിര്‍ത്തിയാണ് നിയമനം നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് നടന്ന നിയമനങ്ങളില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നെങ്കിലും ഈ റിപ്പോര്‍ട്ട് മറച്ചു വെക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+