കാവ്യയെ രക്ഷിക്കാനോ വിവാഹം.. ജനപ്രിയ നായകന് പിഴച്ചെതെവിടെ.. ദിലീപിന് മലയാളി വീട്ടമ്മയുടെ തുറന്നകത്ത്
കാവ്യ മാധവനെ ദിലീപ് ഈ വിവാഹത്തിലൂടെ രക്ഷിക്കുകയായിരുന്നു. ഒന്നിച്ച് പത്തിരുപത് ചിത്രങ്ങളില്‍ അഭിനയിച്ചു എന്നതിന്റെ പേരില്‍ മാധ്യമങ്ങളും ആരാധകരും വിമര്‍ശകരുമെല്ലാം ദിലീപിനെയും കാവ്യ മാധവനെയും ക്രൂശിക്കുകയായിരുന്നോ - ദിലീപ് പറയുന്നത് കേട്ടാല്‍ അങ്ങനെയേ തോന്നൂ, അത്രയ്ക്ക് നിഷ്‌കളങ്കമായിട്ടാണ് ദിലീപ് ഈ വിവാഹക്കാര്യം പ്രഖ്യാപിച്ചത്.
Read Also: കാവ്യ മാധവന് മുമ്പ് വിവാഹത്തോടെ അഭിനയം നിര്‍ത്തിയ നടിമാര്‍.. പലർക്കും കിട്ടിയത് എട്ടിന്റെ പണി തന്നെ!
എന്നാല്‍ ദിലീപ് പറഞ്ഞത് പോലെ അത്രയ്ക്ക് സിംപിളായിരുന്നോ കാര്യങ്ങള്‍. ഒന്നുമില്ലാത്ത ദിലീപിനെയും കാവ്യയെയും ആളുകള്‍ പറഞ്ഞ് വിവാഹം കഴിക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നോ. കാവ്യ മാധവനെ ബലിയാട് എന്ന് വിശേഷിപ്പിച്ച ദിലീപിന് ഈ പ്രണയ - വിവാഹ വിവാദത്തില്‍ പിഴച്ചത് എവിടെയാണ്, മലയാളി യുവതി ദിലീപിനെഴുതിയ ഈ തുറന്ന കത്ത് ഒന്ന് വായിച്ചു നോക്കൂ..

ആദ്യമേ തന്നെ ഒരു കണ്‍ഗ്രാജുലേഷന്‍
കാവ്യ മാധവനെ വിവാഹം ചെയ്തതില്‍ ദിലീപിന് അഭിനന്ദനങ്ങള്‍. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം വളരെ മനോഹരമായിരുന്നു. എന്തായാലും ഞാനിവിടെ ആരൊക്കെ വിവാഹത്തിന് വന്നു എന്നും ആരൊക്കെ വന്നില്ല എന്നും കണക്കെടുക്കുകയല്ല. വിവാഹത്തിന്റെ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയുമല്ല. വിവഹത്തിന്റെ വിശേഷങ്ങളല്ല പറയാനുള്ളത് എന്നര്‍ഥം.

ഫേസ്ബുക്കിലെ വീഡിയോ കണ്ടു
വിവാഹത്തിന് തൊട്ടുമുമ്പ് നിങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടു. എന്തായാലും എന്റെ സുഹൃത്തിനെ ഗോസിപ്പ് കോളങ്ങളില്‍ ആളുകള്‍ ബന്ധപ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളെ വിവാഹം ചെയ്യുന്നത് അതുകൊണ്ട് തന്നെ ശരിയല്ല എന്ന് നിങ്ങല്‍ പറയുന്നത് വരെ എല്ലാം വളരെ നന്നായിരുന്നു.

എന്തുകൊണ്ടാണ് ഈ വാര്‍ത്തകള്‍
ജീവിതത്തില്‍ ഒരാള്‍ വേണം എന്ന് തോന്നിയപ്പോഴാണ് വീണ്ടും വിവാഹം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്. പത്തോ ഇരുപതോ ചിത്രങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അതുതന്നെയാണ് ഞങ്ങളുടെ ആകെ തെറ്റും. അത് എന്റെ വിവാഹജീവിതത്തെ വരെ ബാധിച്ചു. ഞങ്ങളെ ഒരുമിപ്പിച്ച് ബന്ധിപ്പിച്ച് ഒരുപാട് വാര്‍ത്തകള്‍ വന്നു.

ബലിയാടിനെ തന്നെ രക്ഷിച്ചു
ഞങ്ങളുടെ വിവാഹം കഴിഞ്ഞു എന്ന് പോലും പറഞ്ഞവരുണ്ട്. ഇതൊക്കെ കൊണ്ട് തന്നെയാണ് എന്റെ പേരില്‍ ബലിയാടായിക്കൊണ്ടിരിക്കുന്ന ആളെ തന്നെ വിവാഹം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത് എന്നാണ് നിങ്ങള്‍ പറഞ്ഞത്. എന്ന് വെച്ചാല്‍ നിങ്ങളുടെ പേരില്‍ ബലിയാടായ കാവ്യ മാധവനെ നിങ്ങള്‍ രക്ഷിച്ചു എന്നര്‍ഥം. നന്നായിരിക്കുന്നു.

അപമാനിക്കപ്പെട്ടത് കൊണ്ട് മാത്രം
ഒരു ബലിയാടായത് കൊണ്ട് മാത്രമാണ് നിങ്ങള്‍ കാവ്യയെ വിവാഹം ചെയ്തത് എന്ന് പറയുമ്പോള്‍ ബോളിവുഡ് സിനിമയിലെ രംഗം പോലെ തോന്നുന്നു. നായകന്റെ പേരുമായി പറഞ്ഞ് പേരുദോഷം കേള്‍പ്പിച്ച നായികയെ വിവാഹം ചെയ്യുന്ന നായകന്‍. സ്വന്തം അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി റേപ്പ് ചെയ്ത ആളെ വിവാഹം ചെയ്യാന്‍ സ്ത്രീകളോട് പറയുന്ന സിനിമകളും നമുക്കിടയിലുണ്ട്

കാവ്യയോട് ഇഷ്ടമുള്ളത് കൊണ്ടല്ലേ
എത്രമാത്രം കാവ്യയോട് ഇഷ്ടമുണ്ടെന്നല്ല, മാധ്യമങ്ങളും ആളുകളും പറഞ്ഞത് കൊണ്ട് കാവ്യയെ വിവാഹം ചെയ്യുന്നു എന്നാണ് നിങ്ങള്‍ പറഞ്ഞത്. എന്ന് വെച്ചാല്‍ നിങ്ങളുടെ പേരുമായി പത്തിരുപത് നടിമാരുടെയെങ്കിലും പേര് പറഞ്ഞുകേട്ടു എന്ന് വെച്ചാല്‍ അവരെയെല്ലാവരെയും നിങ്ങള്‍ വിവാഹം ചെയ്യുന്നു എന്നാണോ അര്‍ഥം.

സ്വകാര്യതയാണ് എന്നാലും
നിങ്ങള്‍ ഒരു സ്വകാര്യവ്യക്തിയാണ്. അതുപോലെ തന്നെ നിങ്ങള്‍ക്ക് സ്വകാര്യതയുമുണ്ട്. എന്നാലും കാവ്യ മാധവനെ എല്ലാത്തിലും മേലെ സ്‌നേഹിക്കുന്നു എന്ന് തുറന്നുപറയാന്‍ നിങ്ങള്‍ തയ്യാറായില്ല. ഭാര്യ ജോലി ചെയ്യുന്നത് ഇഷ്ടമല്ലെന്ന് നിങ്ങള്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇപ്പോഴിതാ നിങ്ങളുടെ രണ്ടാം ഭാര്യയായ കാവ്യ മാധവനും വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുന്നതായി കേള്‍ക്കുന്നു.

നിങ്ങളുടെ ലൈഫ് നിങ്ങളുടെ വൈഫ്
കാര്യമെല്ലാം ശരിയാണ്. ഇത് നിങ്ങളുടെ ജീവിതമാണ്. നിങ്ങളുടെ ഭാര്യയാണ്. നെഗറ്റീവ് വാര്‍ത്തകള്‍ അവസാനിപ്പിക്കാന്‍ വേണ്ടി വിവാഹിതനായി എന്ന് നിങ്ങള്‍ പറയുമ്പോള്‍ തന്നെ നിങ്ങള്‍ മാതൃകാപരമായി അത് ചെയ്യുമെന്ന് ആളുകള്‍ കരുതുന്നതില്‍ തെറ്റുണ്ടോ. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായില്ല എന്നതാണ് സത്യം, അതുകൊണ്ട് തന്നെ നിങ്ങളോടുള്ള ബഹുമാനവും നഷ്ടമാകുന്നു.












Click it and Unblock the Notifications