കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ മൃഗീയമായി ആക്രമിച്ച പള്‍സറിന് വേണ്ടി കരുക്കള്‍ നീക്കിയത് ഇയാള്‍..!! അണിയറയിലെ കളികൾ !!

  • By അനാമിക
Google Oneindia Malayalam News

കൊച്ചി: പ്രശസ്ത നടിയെ കാറില്‍ കടത്തിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. സിനിമാ മേഖലയിലും രാഷ്ട്രീയ രംഗത്തും ഉള്ള പലരുടേയും പേരുകള്‍ കേസിനോട് ചേര്‍ത്ത് വായിക്കപ്പെട്ടിരുന്നു.

Read Also: സിനിമാനടിയെക്കുറിച്ച് എന്തുമെഴുതിക്കോളൂ..പാവം ദിലീപിനെ വെറുതേ വിടൂ..' !! ഗൂഢാലോചനയോ..??

Read Also: ആര്‍ത്തവസമയത്ത് പോലും തുടര്‍ച്ചയായി ഭര്‍ത്താവിന്റെ പീഡനം..!! സഹികെട്ടപ്പോള്‍ ഭാര്യ ആ കടുംകൈ ചെയ്തു!!

കൊടുംകുറ്റവാളിയായ പള്‍സര്‍ സുനിക്ക് പിന്നില്‍ ഒരാളുണ്ടെന്ന കാര്യത്തില്‍ പോലീസിന് സൂചന ലഭിച്ചു കഴിഞ്ഞു. എറണാകുളത്തെ ഒരു അഭിഭാഷകനാണ് പള്‍സര്‍ സുനിക്ക് വേണ്ടി കരുക്കള്‍ നീക്കുന്നതെന്നാണ് വിവരം.

ഓപ്പറേഷന്‍ അഡ്വക്കേറ്റ്

പള്‍സുനിയെ പോലീസ് പിടികൂടിയത് തന്നെ ഈ അഭിഭാഷകന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്നാണ് എന്നാണ് വിവരം. ഓപ്പറേഷന്‍ അഡ്വക്കേറ്റ് എന്നായിരുന്നു പോലീസ് ആ നീക്കത്തിന് പേരിട്ടതും. പള്‍സര്‍ സുനിയെ ഇയാള്‍ പലവിധത്തില്‍ സഹായിച്ചിരുന്നുവത്രേ.

വക്കാലത്ത് ഏൽപ്പിച്ചതും ഇയാൾ

ഇസി പൗലോസ് എന്ന അഭിഭാഷകനെ സുനിക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യത്തിന് ഹാജരാകാന്‍ ഏല്‍പ്പിച്ചതും ഇയാളാണ്. മാത്രമല്ല കോടതിയില്‍ കീഴടങ്ങല്‍ ഹര്‍ജി നല്‍കാന്‍ കൃഷ്ണകുമാര്‍ എന്ന വക്കീലിനെ വക്കാലത്ത് ഏല്‍പ്പിച്ചതും ഇയാളാണത്രേ.

പണവും നൽകി സഹായിച്ചു

നിയമസഹായം മാത്രമല്ല ഇയാള്‍ പള്‍സര്‍ സുനിക്ക് നല്‍കിയിരിക്കുന്നത്. സംരക്ഷണവും പണവും ഈ അഭിഭാഷകന്‍ സുനിക്ക് നല്‍കി. സുനിയുടെ കയ്യിലുണ്ടായിരുന്ന 26, 000 രൂപയില്‍ പതിനായിരം രൂപ ഈ വക്കീല്‍ നല്‍കിയതാണ്.

വക്കീൽ വേഷവും ഒപ്പിച്ചു

കോടതിയില്‍ പള്‍സര്‍ സുനിയേയും വിജീഷിനേയും എത്തിച്ചത് വക്കീല്‍ വേഷത്തിലായിരുന്നു. വക്കീല്‍ വസ്ത്രങ്ങള്‍ക്ക് മാത്രം പതിനായിരത്തിലേറെ രൂപ ചിലവായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇതും ഈ വക്കീലാണ് ഏര്‍പ്പാടാക്കിയത്.

കീഴടങ്ങൽ നാടകം

സുനി ആദ്യം തിരുവനന്തപുരത്ത് കീഴടങ്ങാനായിരുന്നു നീക്കം നടത്തിയത്. ഇതനുസരിച്ച് ഈ അഭിഭാഷകനും തിരുവനന്തപുരത്തെത്തി. എന്നാല്‍ സുനിക്ക് എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഭിഭാഷകന്‍ കൊച്ചിയിലേക്ക് തിരിച്ചുചെന്നു.

വക്കീലിനെ പിന്തുടർന്നു

തുടര്‍ന്നാണ് കൊച്ചിയിലാണ് സുനിയും കൂട്ടുപ്രതിയും കീഴടങ്ങുന്നതെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതോടെ പോലീസ് അഭിഭാഷകന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ഇത് പ്രകാരം ലഭിച്ച വിവരങ്ങളാണ് സുനിയെ കോടതിയില്‍ വെച്ച് പിടികൂടാനും സഹായിച്ചത്.

വക്കീലാര്..പിറകിലാര്

പള്‍സര്‍ സുനിയ്ക്ക് ഇത്രയധികം സഹായങ്ങള്‍ സ്വമേധയാ ഇയാള്‍ ചെയ്ത് നല്‍കുമെന്ന് പോലീസ് കരുതുന്നില്ല. പള്‍സര്‍ സുനിക്ക് വേണ്ടി കരുക്കള്‍ നീക്കാന്‍ ഇയാളെ ആരാണ് ഏല്‍പ്പിച്ചത് എന്നാണിനി അറിയേണ്ടത്.

English summary
Police have founded that an Advocate in Kochi helped Pulsar suni in many ways.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X