ബിജു രമേശിന്‍റെ രാജധാനി സമുച്ചയം പൊളിച്ച് മാറ്റാന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം: ബിജുരമേശിന്റെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയ രാജധാനി സമുച്ചയം പൊളിച്ച് നീക്കാനാണ് കോടതി ഉത്തരവിട്ടത്.
പ്രധാന കെട്ടിടത്തിന് കേടുപാടുകള്‍ വരുത്താതെ വേണം പൊളിയ്ക്കാനെന്നും കോടതി പറഞ്ഞു. തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമാണിതെന്ന് ബിജുരമേശ് പ്രതികരിച്ചു. കെട്ടിടം നില്‍ക്കുന്നത് പുറമ്പോക്ക് ഭൂമിയില്‍ അല്ലെന്നും ബിജു രമേശ്.

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ഓപ്പറേഷന്‍ അനന്ത. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22 നാണ് കിഴക്കേക്കോട്ടയിലെ രാജധാനി ബില്‍ഡിംഗ് പൊളിയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്. തെക്കനംകര കനാല്‍ കൈയ്യേറി നിര്‍മ്മിച്ചതാണ് രാജധാനി സമുച്ചയമെന്നും അതിനാല്‍ പൊളിച്ച് മാറ്റണമെന്നുമായിരുന്നു ഉത്തരവ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിജു രമേശ് സ്റ്റേ വാങ്ങി.












Click it and Unblock the Notifications