അശ്ലീല സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിച്ചോ; നിങ്ങള്‍ക്ക് പിറകേ അവരുണ്ട്.... ജാഗ്രതൈ

കൊച്ചുകുട്ടികളുടെയും ചലച്ചിത്രതാരങ്ങളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും അല്ലാതെയും ലൈംഗികച്ചുവയോടെ അവതരിപ്പിക്കുന്ന പേജുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും പൂട്ടിട്ടിരിക്കുകയാണ് സൈബര്‍ വാരിയേഴ്‌സ്.

കൊച്ചി: ആശ്ലീല സൈറ്റുകള്‍ ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്. 34 പേജുകളും 25 ഗ്രൂപ്പുകളുമാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തും ലൈംഗിക ഉപകരണങ്ങളാക്കി സ്ത്രീകളെ ചിത്രീകരിച്ചും അശ്ലീല കഥകളിലെ കഥാപാത്രങ്ങളെ ചിത്രീകരിച്ചും സജീവമായ സൈറ്റുകളാണ് ഹാക്ക് ചെയ്ത സൈറ്റുകള്‍.

കൊച്ചുകുട്ടികളുടെയും ചലച്ചിത്രതാരങ്ങളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും അല്ലാതെയും ലൈംഗികച്ചുവയോടെ അവതരിപ്പിക്കുന്ന പേജുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും പൂട്ടിട്ടിരിക്കുകയാണ് സൈബര്‍ വാരിയേഴ്‌സ്. ഈ പേജുകളുടെ പ്രൊഫൈല്‍ ചിത്രത്തിന് പകരം സൈബര്‍ വാരിയേഴ്‌സിന്റെ ലോഗോ പതിപ്പിച്ചാണ് ഈ പേജുകളും ഗ്രൂപ്പുകളും സൈബര്‍ ലോകത്തെ ലൈംഗിക മനോവൈകൃതത്തിന് വിട്ടുതരില്ലെന്ന് ഹാക്കേഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.

 വിപുലീകരിക്കാന്‍ തയ്യാറാണ്

വിപുലീകരിക്കാന്‍ തയ്യാറാണ്

28 അംഗ ഹാക്കേഴ്‌സ് ഗ്രൂപ്പാണ് കേരളാ സൈബര്‍ വാരിയേഴ്‌സ്. ഇവരുടെ ഉദ്ദേശ്യശുദ്ധിയെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദഗ്ധരെ ചേര്‍ത്ത് ഗ്രൂപ്പ് വിപുലീകരിക്കാനും ഹാക്കേഴ്‌സ് സന്നദ്ധമാണ്.

 ചെറിയ പെണ്‍കുട്ടികള്‍

ചെറിയ പെണ്‍കുട്ടികള്‍

ചെറിയ പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ നഗ്‌ന ചിത്രങ്ങള്‍ ലൈംഗിക സൂചനകളോടെ പ്രചരിപ്പിച്ചത്് ശ്രദ്ധയില്‍പ്പെട്ടതാണ് ഇത്തരം ഗ്രൂപ്പുകളെ ലക്ഷ്യമിടാന്‍ കാരണമെന്ന് കേരളാ സൈബര്‍ വാരിയേഴ്‌സ് അഡ്മിന്‍ പ്രതികരിച്ചു.

 പോണ്‍ സൈറ്റുകള്‍

പോണ്‍ സൈറ്റുകള്‍

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ പരാതിയുടെ ഭാഗമായാണ് പോണ്‍ റിലേറ്റഡ് സൈറ്റുകള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതെന്ന് സൈബര്‍ വാരിയേഴ്‌സ് അഡ്മിന്‍ പ്രതികരിച്ചു.

 ചിത്രങ്ങള്‍

ചിത്രങ്ങള്‍

അഞ്ചിനും പത്തിനും പ്രായമുള്ള കുട്ടികളുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിപ്പോയെന്നും അവര്‍ പറയുന്നു.

 സ്ഥലം, ഫോണ്‍ നമ്പര്‍

സ്ഥലം, ഫോണ്‍ നമ്പര്‍

ചില ഗ്രൂപ്പുകളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടുന്ന തൊഴിലാളികളുടെ സ്ഥലവും ഫോണ്‍ നമ്പറുകളും റേറഅറും പ്രസിദ്ധപ്പെടുത്തുന്നുണ്ട്.

 പ്രതികാരം

പ്രതികാരം

പൂര്‍വ്വ കാമുകിയുടെ സ്വകാര്യചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രതികാരം ചെയ്യുന്നതിനായി ലൈംഗിക പരാമര്‍ശത്തോടെ പ്രചരിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ടാഴ്ചയെടുത്താണ് ഇത്രയും ഗ്രൂപ്പുകളും പേജുകളും ഹാക്ക് ചെയ്തതെന്നും അഡ്മിന്‍ പറഞ്ഞു.

 മുന്‍ നിരയില്‍

മുന്‍ നിരയില്‍

കേരളത്തിലെ പ്രധാന വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്ത ഘട്ടങ്ങളില്‍ അവ തിരിച്ചുപിടിക്കാനും പാക്ക് ഹാക്കര്‍മാര്‍ക്ക് ഉള്‍പ്പെടെ കൃത്യമായി മറുപടി നല്‍കാനും മുന്‍നിരയില്‍ ഉണ്ടായിരുന്നവരാണ് കേരളാ സൈബര്‍ വാരിയേഴ്‌സ്.

മേനക ഗാന്ധിയുടെ സൈറ്റ് ഹാക്ക് ചെയ്തു

മേനക ഗാന്ധിയുടെ സൈറ്റ് ഹാക്ക് ചെയ്തു

തെരുവുനായ പ്രശ്‌നത്തില്‍ മലയാളിയെ പരിഹസിച്ച മനേകാ ഗാന്ധിയുടെ സൈറ്റ് ഹാക്ക് ചെയ്തും,പാക്കിസ്ഥാനിലെ ഔദ്യോഗിക പേജുകളില്‍ സലിംകുമാറിന്റെയും ജഗതിയുടെയും ട്രോളുകള്‍ നിറച്ചും ശൗര്യം കാണിച്ചിരുന്നു ഇവര്‍.

 പേജുകള്‍ ഇല്ലാതാക്കാന്‍ സാധിച്ചില്ല

പേജുകള്‍ ഇല്ലാതാക്കാന്‍ സാധിച്ചില്ല

ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തിന് തടയിടാന്‍ പോലീസ് നീക്കം നടത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

 കൂടുതല്‍ പേജുകളും

കൂടുതല്‍ പേജുകളും

ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റായും, ലൈംഗിക അധിക്ഷേപത്തിനും, റിവഞ്ച് പോണ്‍ സ്വഭാവത്തില്‍ പ്രതികാരനീക്കങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതാണ് ഇവയില്‍ കൂടുതല്‍ പേജുകളും ഗ്രൂപ്പുകളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q