'ഓപ്പറേഷൻ കമല'യിൽ തുഷാറിന്റെ പങ്ക്; കൊച്ചിയിൽ തെലങ്കാന പോലീസ് പരിശോധന, മൊബൈൽ പിടിച്ചെടുത്തു
കൊച്ചി: തെലങ്കാനയിലെ 'ഓപ്പറേഷൻ കമല' ആരോപണത്തിൽ കൊച്ചിയിൽ പരിശോധന നടത്തി തെലങ്കാന പോലീസ്. എം എൽ എമാരെ ചാക്കിടാൻ ഇടനിലക്കാരനായി പ്രവർത്തിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന സർക്കാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം കൊച്ചിയിലെത്തിയത്. വിവിധയിടങ്ങളിൽ പരിശോധന നടത്തിയ സംഘം മൊബൈൽ അടക്കമുള്ളവ പിടിച്ചെടുത്തതായാണ് വിവരം.

ഓപ്പറേഷൻ കമലയുമായി ബന്ധപ്പെട്ടയാൾ കൊച്ചിയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാന സംഘം കൊച്ചിയിൽ എത്തിയത്. നല്‍ഗോണ്ട എസ് പി രമ രാജേശ്വരി നേരിട്ട് കൊച്ചിയിൽ എത്തിയാണ് പരിശോധന നടത്തിയത്. കൊച്ചി സിറ്റി പോലീസ് സഹായത്തോടെയായിരുന്നു നടപടികൾ. സംശയിക്കുന്ന വ്യക്തിയുടെ കൈയ്യിൽ നിന്നും ലാപ് ടോപ്, 4 മൊബൈൽ ഫോണുകൾ എന്നിവ സംഘം പിടിച്ചെടുത്തതായാണ് വിവരം. അന്വേഷണത്തിന് ശേഷം രാവിലെയോടെ തന്നെ സംഘം ഹൈദരബാദിലേക്ക് മടങ്ങി. ഞായറാഴ്ച മുതല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പത്തിടങ്ങളിൽ കേസന്വേഷിക്കുന്ന തെലങ്കാന എസ് എ ടി സംഘം റെയ്ഡ് നടത്തിയിരുന്നു.
തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ എം എൽ എമാരെ ചാക്കിടാൻ 100 കോടിയോളം രൂപ ബി ജെ പി വാഗ്ദനം ചെയ്തുവെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആരോപിച്ചത്. ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് റാവു ആരോപിച്ചിരുന്നു. ടി ആർ എസ് എം എൽ എമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മൂന്ന് മണിക്കൂറോളം നീളുനന് ഒളികാമറ ദൃശ്യങ്ങളും തെലങ്കാന സർക്കാർ പുറത്തുവിട്ടിരുന്നു. നാല് പേരാണ് എം എൽ എമാരുമായി ചർച്ച നടത്തിയത് ഇതിൽ ഒരാൾ തുഷാർ വെള്ളാപ്പള്ളിയാണെന്നാണ് റാവു ആരോപിച്ചത്.
അതേസമയം സംഭവത്തിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട സതീഷ് ശർമയെന്ന പ്രതിയുമായി കൊച്ചിയിൽ അന്വേഷണം നേരിടുന്ന ആൾക്ക് ബന്ധമുണ്ടെന്നാണ് വിവരം. കാസർഗോഡ് സ്വദേശിയായ സതീഷ് ശർമ്മ യു പി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സുപ്രധാനമായ തെളിവുകള്‍ തെലങ്കാന പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!











Click it and Unblock the Notifications