ഓപ്പറേഷന് കാവേരി: സുഡാനില്‍ നിന്ന് 26 മലയാളികള്‍ കൂടി കേരളത്തിലെത്തി
കൊച്ചി: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും ഇന്ന് 26 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. രാവിലെ 10.30ന് മൂന്നു പേര് തിരുവനന്തപുരത്തും ഉച്ചയ്ക്ക് 1.30- ഓടെ 15 പേരും, വൈകിട്ടോടെ രണ്ടു പേരും ഉള്‍പ്പെടെ 17 പേര് കൊച്ചിയിലുമെത്തി. സന്ധ്യയോടെ 5 പേര് കൂടി കോഴിക്കോടെത്തി. ഒരാള്‍ മംഗലാപുരത്തും എത്തിച്ചേര്‍ന്നു.
പത്തനംതിട്ട സ്വദേശികളായ ഭാരതി അശോകന് , നാണു അരുണ്‍ , പട്ടാഴി സ്വദേശിയായ സുരേഷ് ബാബു എന്നിവരാണ് തിരുവനന്തപുരത്തെത്തിയത്. ജിംഷിത്ത് കരീം, വിജിത്ത് പനക്കപറമ്പില്‍, ഹസീന ഷെറിന്, സജീവ് കുമാര്‍, സുബാഷ് കുമാര്‍, റജി വര്‍ഗ്ഗീസ്, സന്തോഷ് കുമാര്‍, അനീഷ് നായര്‍, ജോസ് ഷൈനി, ജോസഫ് ജിന്നത്ത്, സുരേഷ് കുമാര്‍, വിന്‍സന്റ് ടിന്റ്റ, സെബിന് വര്‍ഗ്ഗീസ്, രാധാകൃഷ്ണന് വേലായുധന്, വേങ്ങന്നൂര്‍ നാരായണ അയ്യര്‍ കൃഷ്ണന് എന്നിവരാണ് ഇന്ന് ഉച്ചയോടെ ബംഗളൂരുവില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയത്.

കോട്ടയം സ്വദേശികളായ ബോബി, ഹാല എന്നിവരാണ് വൈകിട്ട് 06.30 ഓടെ ഡല്‍ഹിയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയത്. രാത്രി 07.45 ന് രാധാകൃഷ്ണന് വാരിയര്‍, ജയശ്രീ വാരിയര്‍, അഭിനവ് വാരിയര്‍, പ്രീതി നായര്‍, മുനീഷ് ശ്യാം എന്നിവര്‍ ബം?ഗളൂരുവില്‍ നിന്ന് കോഴിക്കോടുമെത്തി. ഇതോടെ ഇതുവരെ 56 മലയാളികള്‍ സുഡാനിലെ യുദ്ധമേഖലയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തി.
ഇവരെ നോര്‍ക്ക അധികൃതര്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. സുഡാനില്‍ നിന്നും സൗദിയിലെ ജിദ്ദ വഴിയാണ് ഓപ്പറേഷന് കാവേരിയുടെ ഭാഗമായി ഇന്നലെ ഇവര്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലെത്തിയത്. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നാവികസേനാ കപ്പലുകളിലും, വ്യോമസേനാ വിമാനങ്ങളിലുമായാണ് ഇവരെ സുഡാനില്‍ നിന്നും ജിദ്ദ വഴി ഇന്ത്യയിലെത്തിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications