Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷന്‍ കാവേരി: സുഡാനില്‍ നിന്നും 32 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി

കൊച്ചി: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും 32 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്നും സൗദിയിലെ ജിദ്ദവഴിയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. രാവിലെ ജിദ്ദയില്‍ നിന്നുളള സ്‌പൈസ് ജറ്റ് വിമാനത്തിലാണ് ആകെ 183 പേര്‍ കൊച്ചിയിലെത്തിയത്. ഇവരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള 121 പേരുമുണ്ട്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മുപ്പതുപേര്‍ ക്വാറന്റൈനിലാണ്.

തിരിച്ചെത്തിയ മലയാളികളില്‍ 30 പേരെയും നോര്‍ക്ക അധികൃതര്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. 16 പേരെ പ്രത്യേക വാഹനത്തിലാണ് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേയ്ക്ക് അയച്ചത്. നോര്‍ക്കയുടെ എറണാകുളം സെന്റര്‍മാനേജര്‍ രജീഷിന്റെ നേതൃത്വത്തില്‍ വൈശാഖ്, മനോജ്, ഷിജി, രജനി, സുഭിക്ഷ, സജ്‌ന, സാദിയ തുടങ്ങിയ എട്ടംഗ സംഘമാണ് യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

sudan

യുദ്ധമുഖത്തു നിന്നും നാട്ടിലേക്കെത്തിയതിന്റെ സന്തോഷം എല്ലാവരിലും പ്രകടമായിരുന്നു. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ 8.30 ഓടെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ അതാത് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ബസുകളില്‍ മടങ്ങി. കണ്ണൂര്‍, തിരുവനന്തപുരം ജില്ലക്കാര്‍ക്കായി ലോ ഫ്‌ലോര്‍ ബസുകളും തയ്യാറാക്കിയിരുന്നു. ഹെല്‍പ്പ് ഡെസ്‌കുകളും സജ്ജമാക്കിയിരുന്നു.

സുഡാനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ച ഏപ്രില്‍ പകുതി മുതല്‍ പൗരന്മാരുടെ സുരക്ഷാ ഉറപ്പാക്കുവാന്‍ ദ്രുതഗതിയിലുള്ള നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നു.

ബംഗളൂരുവില്‍ ക്വാറന്റൈനില്‍ കഴിയുന്ന 20 പേര്‍ എത്തും

സുഡാനില്‍ നിന്നും എത്തി ബംഗളൂരുവില്‍ ക്വാറന്റൈനില്‍ കഴിയുന്ന 23 മലയാളികളില്‍ 20 പേര്‍ നാളെ വൈകിട്ടുള്ള വിമാനത്തില്‍ കേരളത്തിലേക്ക് തിരിക്കും. (കൊച്ചി - 10, തിരുവനന്തപുരം - 7, കോഴിക്കോട് - 3). ബാക്കിയുള്ള 3 പേരില്‍ 2 പേര്‍ അടുത്ത ദിവസം
(മെയ് 3 ) തിരുവനന്തപുരത്തേക്ക് തിരിക്കും ഒരാള്‍ ബാംഗ്ലൂര്‍ മലയാളിയാണ്. ഇവരുടെ വിമാന ടിക്കറ്റും മറ്റ് യാത്ര സൗകര്യങ്ങളും നോര്‍ക്ക അധികൃതര്‍ ഒരുക്കും. ബംഗളൂരു എന്‍ ആര്‍ കെ ഓഫീസര്‍ റീസയുടെ നേതൃത്ത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+