കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ കുബേരയില്‍ ബോബി ചെമ്മണ്ണൂര്‍ കുടുങ്ങി

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഓപ്പറേഷന്‍ കുബേരയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. അമിത പലിശ ഈടാക്കിയതിന് ബോബിയ്ക്കും ചെമ്മണ്ണൂര്‍ ജൂവല്ലറിയിലെ മൂന്ന് ജീവനക്കാര്‍ക്കുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായാണ് കേസെന്നാണ് റിപ്പോര്‍ട്ട്. ജ്യോതീന്ദ്രന്‍ പാലാട്ട് എന്നയാള്‍ നല്‍കിയെ പരാതിയെത്തുടര്‍ന്നാണ് ബോബിയ്‌ക്കെതിരെ കേസ്. ബോബി കേസില്‍ ഒന്നാം പ്രതിയാണ്.

ജ്യോതിന്ദ്രന്റെ പരാതിയെത്തുടര്‍ന്ന് നടക്കാവ് പൊലീസ് എരഞ്ഞിപ്പാലത്തുള്ള ചെമ്മണ്ണൂര്‍ ജ്വല്ലറി മാനേജരുടെ വീട് പരിശോധിയ്ക്കുകയും രേഖകള്‍ കണ്ടെത്തികയും ചെയ്തു. ജ്യോതീന്ദ്രന്‍ ഈട് നല്‍കിയ ഭൂമിയുടെ രേഖകളാണ് പൊലീസ് കണ്ടെടുത്തത്. 1997 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

Boby Chemmanur

പാളയം ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്നും ജ്യോതീന്ദ്രന്‍ 50,000 രൂപ കടമെടുത്തിരുന്നു. 12.8 സെന്റ് ഭൂമിയാണ് ഈട് നല്‍കിയത്. 2500 രൂപയായിരുന്നു പ്രതിമാസ പലിശ. മൂന്നര ലക്ഷത്തോളം രൂപ ഇയാള്‍ ഇതിനോടകം തന്നെ തിരിച്ചടച്ചിരുന്നു. എന്നാല്‍ ആധാരം തിരികെ നല്‍കാന്‍ 78,000 രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.ജ്വല്ലറി ജീവനക്കാരായ എകെ സിബീഷ്, ജോണ്‍ തൃശ്ശൂര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

English summary
Operation Kubera: Case registered against Boby Chemmanur in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X