കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ എഫ്ബി ഇടപെടല്‍ ക്ലിക്ക്ഡ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബ്ലേഡ് മാഫിയക്കെതിരെയുള്ള പരാതികള്‍ തന്നെ നേരിട്ടറിയിക്കാം എന്ന ആഭ്യന്തരമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ക്ലിക്ക് ആയി. വന്‍ പ്രതികരണമാണ് ഇതില്‍ നിന്ന് ലഭിച്ചത്.

രണ്ട് ദിവസം കൊണ്ട് എഴുനൂറോളം ഫോണ്‍ കോളുകളാണത്രെ മന്ത്രിയെ തേടിയെത്തിയത്. ഈ പരാതികളെല്ലാം പോലീസിന് കൈമാറി നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

Chennithala FB

ചെന്നിത്തല തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പരാതികള്‍ അതാത് ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ക്കാണ് കൈമാറുന്നത്. രഹസ്യ സ്വഭാവമുള്ളവ എഡിജിപി ഹേമചന്ദ്രന് കൈമാറും.

വെറുതേ പരാതി വിളിച്ച് പറഞ്ഞാല്‍ നടപടിയെടുക്കും എന്നല്ല ഇതിന്റെ അര്‍ത്ഥം. പരാതികള്‍ വിശ്വാസ്യ യോഗ്യമാണോ എന്ന് പരിശോധിച്ചതിന് ശേഷമാണ് റെയ്ഡും അറസ്റ്റും അടക്കമുള്ളവയിലേക്ക് കടക്കുക.

ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് ഫേസ് ബുക്ക് ഒരു മികച്ച മാധ്യമമാണെന്ന് ആഭ്യന്തരമന്ത്രിയും തിരിച്ചറിഞ്ഞു എന്ന് തോന്നുന്ന. തന്റെ പ്രധാനപ്പെട്ട പത്രസമ്മേളന വാര്‍ത്തകളും, പ്രസ്താവനകളും വിലയിരുത്തലുകളും ഒക്കെ ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

പോലീസ് ഉദ്യോഗസ്ഥരുടെ ബ്ലേഡ് മാഫിയ ബന്ധത്തെത്തുറിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും ഫേസ്ബുക്ക് പേജില്‍ ഇടം നേടിയിട്ടുണ്ട്. അനധികൃത പണമിടപാട് സ്ഥാപനങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തരമന്ത്രിയെ അറിയിക്കേണ്ട് നമ്പര്‍ ഇതാണ്. 9447777100. ഇമെയില്‍ വഴിയും പരാതികള്‍ അറിയിക്കാം [email protected]

English summary
Operation Kubera: Ramesh Chennithala's FB interfere clicked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X