കുബേരന്‍മാരെ തൊട്ടാല്‍ ചെന്നിത്തലയെ തട്ടുമെന്ന്
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ഒപ്പറേഷന്‍ കുബേരയുമായി മുന്നോട്ട് പോയാല്‍ അധികകാലും മുന്നോട്ട് പോകില്ലെന്നാണ് ഭീഷണി. മൂന്ന് ദിവസം മുമ്പ് ചെന്നിത്തലയ്ക്ക് ലഭിച്ച ഭീഷണി കത്തുകളിലാണ് ഇക്കാര്യം പറയുന്നത്.
കുബേരയുമായി മുന്നോട്ട് പോയാല്‍ അധികകാലം പോകില്ലെന്നാണ് മൂന്ന് ദിവസം മുമ്പ് ചെന്നിത്തലയ്ക്ക് ലഭിച്ച മൂന്ന് ഭീഷണി കത്തുകളിലെ ഉള്ളടക്കം. കത്തുകള്‍ ഇന്റലിജന്‍സ് ഡിജിപിയ്ക്ക് കൈമാറിയിട്ടുണ്ട്. കത്തിന്റെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം ഇന്റലിജന്‍സ് വിഭാഗം ആരംഭിച്ചു.

തിരുവനന്തപുരത്ത് ബ്‌ളേഡ് മാഫിയയുടെ ഭീഷണിയെത്തുര്‍ന്ന് അഞ്ചംഗ കുടുംബ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി ബഌഡ് മാഫിയകളെ നിയന്ത്രിയ്ക്കുന്നതിനും അമിത പലിശ ഈടാക്കുന്നതിനുമെതിരെ ഓപ്പറേഷന്‍ കുബേരയ്ക്ക് രൂപം നല്‍കിയത്. ഒട്ടേറെപ്പേരാണ് ഓപ്പറേഷന്‍ കുബേരയില്‍ കുടുങ്ങിയത്.












Click it and Unblock the Notifications