ഓപ്പറേഷന്‍ കുബേര: കോണ്‍ഗ്രസ് നേതാവ് കുടുങ്ങും
കൊല്ലം:ബ്ലേഡ് മാഫിയക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ കുബേര കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാരയാകുമോ എന്നാണ് ഇപ്പോള്‍ സംശയം. പരിശോധന മുറുകുമ്പോള്‍ കുടുങ്ങുന്നവരില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളും ഉണ്ട് എന്നതാണ് സത്യം.
കഴിഞ്ഞ ദിവസം കൊല്ലം ജില്ലയില്‍ നടന്ന പരിശോധനയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗത്തിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണത്രെ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുള്ളത്.

കൊല്ലം ഡിസിസി അംഗമായ ശശീന്ദ്രബാബുവിന്റെ വീട്ടിലും ഒളിസങ്കേതത്തിലും ആണ് പരിശോധന നടത്തിയത്. അനധികൃത സാമ്പത്തിക ഇടപാടുകള്‍ സംബന്ധിക്കുന്ന രേഖകള്‍ 10 കോടിയോളം രൂപയുടേതാണെന്ന് പോലീസ് പറയുന്നു. ബ്ലാങ്ക് ചെക്കുകളും, മുദ്രപ്പത്രങ്ങളും , വാഹനങ്ങളുടെ രേഖകളും ഇവിടെ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇടപാടുകാരില്‍ നിന്ന് ആധാരവും ഒപ്പിട്ട മുദ്രപത്രങ്ങളും ബ്ലാങ്ക് ചെക്കുകളും വാങ്ങുന്നതിന് പുറമേ കൊള്ളപ്പലിശയാണ് ശശീന്ദ്ര ബാബു വാങ്ങിയിരുന്നത്. നൂറ് രൂപക്ക് പ്രതിമാസം 15 രൂപയാണ് പലിശ ഈടാക്കുന്നത്. സാധാരണ ബാങ്ക് കണക്കില്‍ നോക്കായല്‍ 180 ശതമാനം പലിശ.
പോലീസിന് എന്തായാലും ശശീന്ദ്ര ബാബുവിനെ പിടികൂടാനായില്ല. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് കോട്ടയത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവിന്റെ സ്ഥാപനത്തിലും പോലീസ് ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പരിശോധന നടത്തിയിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആള്‍ക്കെതിരെയായിരുന്നു അന്ന് പോലീസ് നടപടി.


Click it and Unblock the Notifications