കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ പി ഹണ്ട്‌; ആലപ്പുഴയില്‍ പിടിയിലായത്‌ അച്ഛനും മകനും; അന്തം വിട്ട്‌ പൊലീസ്‌

Google Oneindia Malayalam News

കൊച്ചി: കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത്‌ നടത്തിയ റെയ്‌ഡില്‍ 41 പേര്‍ അറസ്റ്റിലായി. ഇന്നലെ നടന്ന ഓപ്പറേഷന്‍ പി ഹണ്ടിന്റെ മൂന്നാംഘട്ട പരിശോധനയിലാണ്‌ 41 പേര്‍ അറസ്റ്റിലായത്‌. പരിശോധനയില്‍ 399 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതായി സൈബര്‍ ഡോം അറിയിച്ചു.

സംസ്ഥാന വ്യപകമായി നടത്തിയ റെയ്‌ഡില്‍ പൊലീസിനെ ഞെട്ടിച്ചത്‌ ആലപ്പുഴയില്‍ നിന്നും പിടിയിലായ അച്ചനും മകനുമാണ്‌. ആലപ്പുഴ തൃക്കുന്നപുരം സ്വദേശിയായ 22 കാരനും അച്ഛനുമാണ്‌ പിടിയിലായത്‌. ചോദ്യം ചെയ്യലിനിടെ മകന്‍ നല്‍കിയ മൊഴി കേട്ടാണ്‌ പൊലീസ്‌ ഞെട്ടിയത്‌. അശ്ലീല രംഗങ്ങള്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ 22 കാരന്‍ ഉപയോഗിച്ചത്‌ അച്ഛന്റെ ഫോണായിരുന്നു. അച്ഛന്‍ ഇതറിഞ്ഞതുമില്ല.പൊലീസുകാര്‍ വിശദ്ദീകരിച്ചു കഴിഞ്ഞപ്പോഴാണ്‌ അദ്ദേഹത്തിന്‌ കാര്യങ്ങള്‍ മനസിലായത്‌.നിരവധി വീഡിയോകളും ചിത്രങ്ങളും അച്ഛന്റെ ഫോണ്‍ ഉപയോഗിച്ച്‌ യുവാവ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തിട്ടുണ്ടെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.

operation p hunt

കുട്ടികളുടെ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡുചെയ്‌തതുമായി ബന്ധപ്പെട്ട്‌ ആലപ്പുഴ ജില്ലയില്‍ മറ്റൊരാളെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇവരില്‍ നിന്ന്‌ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്‌. ഇവ തിരുവനന്തപുരത്തെ ഫോറന്‍സിക്‌ ലാബില്‍ അയച്ച്‌ പരിശോധിക്കും. ഇതിന്റെ ഫലം വന്നതിന്‌ ശേഷം മാത്രമേ പോക്‌സോ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുകയുള്ളു.

സംസ്ഥാനത്ത്‌ മുഴുവന്‍ നടത്തിയ പരിശോധനയില്‍ ഹാര്‍ഡ്‌ ഡിസ്‌ക്‌, പെന്‍ഡ്രൈവ്‌, ടാബ്‌,്മൊബൈല്‍ ഫോണ്‍ തുടങ്ങിയ 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്‌. സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന്‌ മാസങ്ങളായി സംസ്ഥാനത്ത്‌ നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ്‌ ഓപ്പറേഷന്‍ പി ഹണ്ട്‌. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റം പ്രചരിപ്പിക്കുന്നവരെയാണ്‌ ഒപ്പറേഷന്‍ പി ഹണ്ടിലൂടെ ലക്ഷ്യം ഇടുന്നത്‌.
ഇന്നലെ വൈകിട്ടു പുറത്തുവിട്ട കണക്കനുസരിച്ച്‌ റെയ്‌ഡില്‍ തിരുവനന്തപുരം സിറ്റിയില്‍ മാത്രം നാല്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. രണ്ടുപേരെ അരസ്റ്റു ചെയ്‌തു. കോട്ടയം ജില്ലയില്‍ 20 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. നാല്‌ പേര്‍ അറസ്റ്റിലായി. എറണാകുളം ജില്ലയില്‍ നടന്ന പരിശോധനയില്‍ ആറ്‌ പേരാണ്‌ അറസ്റ്റിലായത്‌.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ഇന്റര്‍ പോളിന്റെ സഹകരണത്തോടെ കേരളാ പൊലീസ്‌ നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി രണ്ട്‌ വര്‍ഷത്തിനിടെ 525 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. 428 പേര്‍ അറസ്റ്റിലാവുകയും ചെയ്‌തു. അറസ്റ്റിലായവരില്‍ ഐടി പ്രൊഫണല്‍സും ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു.

Recommended Video

cmsvideo
India is holding dry run in four states

English summary
operation p hunt 41 Arrest registered after state wide raid occurred in yesterday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X