'ചക്ക, അമ്മായി';കുട്ടികളുടെ അശ്ലീല വീഡിയോകൾ.. പിടിയിലായവരിൽ ബിജെപി ഐടി സെൽ ചുമതലക്കാരനും
തിരുവനന്തപുരം; കുട്ടികളുടെ നഗ്ന ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ 41 പേരാണ് ഇന്നലെ അറസ്റ്റിലായത്. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡിലയിരുന്നു നിരവധി പേർ കുടുങ്ങിയത്. റെയ്‌ഡിന് പിന്നാലെ സംസ്ഥാന വ്യാപകമായി 227 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിയിലായവരിൽ നിന്ന് കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക്കുകൾ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷൻ പി ഹണ്ട്
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശ പ്രകാരം സൈബർ ഡോമിന് കീഴിലുള്ള കൗണ്ടറിങ്ങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ സംഘമാണ് അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്നത് കണ്ടെത്താൻ ഓപ്പറേഷൻ 'പി ഹണ്ട് നടത്തിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റെയ്ഡിൽ പോലീസ് ണ്ടെത്തിയത്.

ഗ്രൂപ്പുകൾ ഇങ്ങനെ
കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും പങ്കുവെയ്ക്കാൻ വാട്സ് ആപ്പിലും ഇൻസ്റ്റഗ്രാം, ടെലിഗ്രാം ഗ്രൂപ്പുകളിലും പ്രത്യേകം പേരുകളിലാണ് ഗ്രൂപ്പുകൾ തയ്യാറാക്കിയിരുന്നത്. അമ്മായി, കൊറോണ ലൈഫ്, ചക്ക,പൂത്തുമ്പി,സുഖവാസം അയൽക്കാരി തുടങ്ങിയ പേരുകളിലായിരുന്നു ഗ്രൂപ്പുകൾ. ഇവയിൽ 400 ഓളം അംഗങ്ങളുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വീടുകളിൽ നിന്ന്
കേരളത്തിലെ വീടുകളിൽ നിന്നോ ഫ്ളാറ്റുകളിൽ നിന്നോ ചിത്രീകരിച്ച കുട്ടികളുടെ വീഡിയോകളാണ് ഈ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. ഡാർക്ക്നൈറ്റിൽ ഉൾപ്പെടെ കുട്ടികളുടെ വീഡിയോകൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ഉന്നതർ വരെ ഇതിൽ കണ്ണികളാണെന്ന് പോലീസ് വ്യക്തമാക്കുന്നു.

ബിജെപി ഐടി സെൽ
സംഭവത്തിൽ അറസ്റ്റിലായ 41 പേരിൽ ബിജെപി ഐടി സെൽ ചുമതലക്കാരൻ അശ്വിൻ മുരളി ഉൾപ്പെടെയുള്ളവരാണ്. ഏറ്റവും കൂടുതൽ പേർ എറണാകുളത്ത് നിന്നാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. മലപ്പുറത്ത് 47 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വീഡിയോകളും
അതേസമയം പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് കുട്ടികളുടെ നിരവധി അശ്ലീല വീഡിയോൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയകൾ വഴി കുട്ടികളുടെ അശ്ലീല വീഡിയോകൾ പങ്കുവെയ്ക്കുന്നവരുടെ ഐപി അഡ്രസും വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
Recommended Video

നീരീക്ഷണത്തിൽ
കോവിഡ് കാലത്ത് കുട്ടികൾക്കെതിരായ സൈബർ കുറ്റങ്ങളിൽ വലിയ വർധനവാണ് ഉണ്ടായതെന്ന് പോലീസ് പറയുന്നു. ഇന്റൻനെറ്റിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും തിരയുന്നവരെ നീരീക്ഷിച്ച് വരികയാണെന്ന് പോലീസ് അറയിച്ചു.












Click it and Unblock the Notifications