• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൊലീസിന്റെ പി ഹണ്ടില്‍ കുടുങ്ങാതിരിക്കണോ; ശ്രദ്ധിക്കണം ഈ നാല് കാര്യങ്ങള്‍, പിടി വീഴുന്നത് ഇങ്ങനെ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിച്ച് വരികയാണ് കേരള പൊലീസ്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ പി ഹണ്ട് എന്ന പേരില്‍ നടത്തിയ അന്വേഷണത്തില്‍ നിരവധി പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇവരില്‍ ഉന്നത ഉദ്യോഗസ്ഥരും ഐടി പ്രൊഫഷണലുകളും ഉള്‍പ്പെടുന്നുണ്ട്.

ചൈല്‍ഡ് പോണോഗ്രാഫിയും ഇതിന്റെ ദുരുപയോഗങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പൊലീസ് കടുത്ത നടപടിയിലേക്ക് കടന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊലീസിന്റെ പി ഹണ്ടില്‍ കുടുങ്ങേണ്ടെങ്കില്‍ ഇന്റര്‍നെറ്റ് ഉപയോഗം ജാഗ്രതയോടെ വേണം കൈകാര്യം ചെയ്യാന്‍...

 ഓപ്പറേഷന്‍ പി ഹണ്ട്

ഓപ്പറേഷന്‍ പി ഹണ്ട്

ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനവ്യാപകമായി പരിശോധനകള്‍ നടത്തുന്നത്. സോഷ്യല്‍ മീഡിയയ വഴിയും ഓണ്‍ലൈന്‍ വഴിയും ലൈംഗിക അതിക്രമങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനും വേണ്ടി ഇന്റര്‍പോളുമായി സഹകരിച്ചാണ് കേരള പൊലീസ് പി ഹണ്ട് ഓപ്പറേഷന്‍ നടത്തുന്നത്.

അഞ്ച് പേര്‍ അറസ്റ്റില്‍

അഞ്ച് പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്. 27 ഓളം കേസുകള്‍ ഇതുമായി ബന്ധപ്പെട്ടച് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇവര്‍ വിവിധ സൈറ്റുകള്‍ സന്ദര്‍ശിച്ചതിന്റെയും വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെയും തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ലഭിച്ചിട്ടുണ്ട്.

എല്ലാം പരിശോധിക്കും

എല്ലാം പരിശോധിക്കും

അറസ്റ്റിലാവുന്നവരുടെ ഫോണുണുകളും ലാപ്‌ടോപ്പും എന്നിവയുടെ പരിശോധന പൊലീസുകാര്‍ നടത്തും. പയ്യന്നൂരിലെ താനിയേരില്‍ 19കാരനില്‍ നിന്നും കവ്വായി സ്വദേശിയില്‍ നിന്നും പൊലീസ് നേരത്തെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. തൃശൂരില്‍ നിന്നും മന്നയില്‍ നിന്നും ജോലിക്കെത്തിര രണ്ട് പേരുടെ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.

 ദൃശ്യങ്ങള്‍ കൈമാറുന്നത്

ദൃശ്യങ്ങള്‍ കൈമാറുന്നത്

ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും ദൃശ്യങ്ങള്‍ കൈമാറുന്നതും കണ്ടെത്തിയാണ് പൊലീസ് നടപടി സ്വീകരിച്ചുവരുന്നത്. ഐടി വിദഗ്ദരും ഉന്നത ഉദ്യോഗസ്ഥരും ഈ ഓപ്പറേഷനിലൂടെ അറസ്റ്റിലാവുന്നു എന്നതാണ് പ്രധാന വസ്തുത.

ഈ നാല് കാര്യങ്ങള്‍ ചെയ്യരുത്

ഈ നാല് കാര്യങ്ങള്‍ ചെയ്യരുത്

ഒപ്പറേഷനില്‍ പി ഹണ്ടില്‍ കുടുങ്ങാതിരിക്കണമെങ്കില്‍ ഈ നാല് കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്. കുട്ടികളുടെ അശ്ലീലചിത്രമോ, വീഡിയോയോ കാണുക, പ്രടരിപ്പിക്കുക. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യാതിരിക്കുക. ചൈല്‍ഡ് പോണോഗ്രാഫി, ചൈല്‍ഡ് സെക്‌സ്, എന്നീ വാക്കുകള്‍ തിരയാതിരിക്കുക. നമ്മുടെ വൈഫൈ ഉപയോഗിച്ച് മറ്റാരെങ്കിലും ഇത്തരം വാക്കുകള്‍ തിരയുന്നതും കുറ്റകരമാണ്.

ശിക്ഷ ഇങ്ങനെ

ശിക്ഷ ഇങ്ങനെ

ഓപ്പറേഷന്‍ പി ഹണ്ടിലൂടെ അറസ്റ്റിലാവുന്നവര്‍ അഞ്ച് വര്‍ഷവും കഠിന തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഓപ്പറേഷന്‍ പി ഹണ്ടുമായി ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേരള പൊലീസിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന.

ജെസ്‌ന കേസില്‍ തുറന്നുപറയാന്‍ പറ്റാത്ത കാര്യങ്ങളുണ്ട്; വിരമിക്കാനിരിക്കെ എസ്പി സൈമണ്‍ പറയുന്നു

കോൺഗ്രസ് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ കയ്യാങ്കളി, പ്രവർത്തകർക്കിടയിലേക്ക് വീണ് ഉമ്മൻ ചാണ്ടി

മാവേലിക്കരയിലെ വാടകവീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 29 കിലോ കഞ്ചാവും വാറ്റുചാരായവും; യുവതി അറസ്റ്റില്‍

ആലപ്പുഴ പിടിക്കാൻ യുഡിഎഫിൻറെ 'ട്രംപ് കാർഡ്';ഇറങ്ങുക ഈ നേതാവ്.. തിരഞ്ഞെടുപ്പിൽ പോര് കനപ്പിക്കാനൊരുങ്ങി കോൺഗ്രസ്

മലപ്പുറത്ത് 8 പഞ്ചായത്തുകളില്‍ യുഡിഎഫ്-എല്‍ഡിഎഫ് സമനില; ഭരണം നറുക്കെടുപ്പിലൂടെ

cmsvideo
  അച്ഛനെ തീകൊളുത്തിയത് പോലീസ്..നെഞ്ചുപൊട്ടി രാജന്റെ മക്കൾ

  English summary
  Operation P- Hunt: Four Things One Should follow To Escape From Kerala Police P Hunt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X