കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ കൊച്ചി പോര്‍ട്ടിലെത്തി; 19 ഗര്‍ഭിണികളടക്കം 698 യാത്രക്കാര്‍

Google Oneindia Malayalam News

കൊച്ചി: മാലിദ്വീപില്‍ നിന്നുള്ള പ്രവാസി ഇന്ത്യക്കാരുമായി ആദ്യ കപ്പല്‍ കൊച്ചി തീരത്തെതി. നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ എന്ന കപ്പലാണ് തീരമണഞ്ഞത്. 698 യാത്രക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ 440 പേര്‍ മലയാളികളാണ്. നാവികള സേനയുടെ ഹെലികോപ്ടറുകളുടേയും പൈലറ്റ് ബോട്ടുകളുടേയും അകമ്പടിയോടെയാണ് തീരത്തെത്തിയ കപ്പലിനെ പോര്‍ട്ടിലെക്ക് എത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് കപ്പല്‍ മാലെദ്വീപില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്.

Recommended Video

cmsvideo
ആദ്യ കപ്പല്‍ INS ജലാശ്വ കൊച്ചിയിലെത്തി | Oneindia Malayalam

സമുദ്ര സേതു ദൗത്യത്തിന്‍റെ ഭാഗമായി മാലിദ്വീപിലേക്ക് ഇന്ത്യന്‍ നാവിക സേന അയച്ച രണ്ട് കപ്പലുകളില്‍ ആദ്യത്തേത്താണ് ഇത്. നാവികസേനയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് മഗര്‍ അടുത്തദിവസം ദ്വീപിലെത്തി പ്രവാസികളുമായി മടങ്ങും. പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി പോര്‍ട്ട് പൂര്‍ണ്ണ സജ്ജമായതായി അധികൃതര്‍ വ്യക്തമാക്കി. 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട് ജലാശ്വയില്‍. 103 പേർ സ്ത്രീകളും 595 പേർ പുരുഷന്മാരുമാണ്.

aaaaas

140 തമിഴ്നാട് സ്വദേശികളും കർണ്ണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കപ്പലിലുണ്ട്. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ കപ്പലില്‍ പ്രവേശിപ്പിച്ചത്. സാധാരണ രക്ഷാ ദൗത്യങ്ങള്‍ക്ക് നാവികസേന പണം ഈടാക്കാറില്ലെങ്കിലും ഇത്തവണ 40 ഡോളർ യാത്രക്കാരിൽ നിന്ന് ഈടാക്കിയാണ് ഇവരെ കൊച്ചിയിലേക്ക് എത്തിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായവരാണ് യാത്രക്കാരില്‍ 638 പേരും.

 'വായില്‍ തോന്നിയത് പാടരുത്, പല്ലിന്റെ എണ്ണം കുറയും'; എം ലിജുവിന് പിവി അന്‍വറിന്റെ മറുപടി 'വായില്‍ തോന്നിയത് പാടരുത്, പല്ലിന്റെ എണ്ണം കുറയും'; എം ലിജുവിന് പിവി അന്‍വറിന്റെ മറുപടി

 നാടണഞ്ഞില്ല; വീണ്ടും നടുക്കം; ട്രക്ക് മറിഞ്ഞ് 5 അതിഥി തൊഴിലാളികള്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക് നാടണഞ്ഞില്ല; വീണ്ടും നടുക്കം; ട്രക്ക് മറിഞ്ഞ് 5 അതിഥി തൊഴിലാളികള്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്

English summary
operation samudra setu; ins jalashwa to reach kochi from male
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X