കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ സുലൈമാനി ജനങ്ങള്‍ ഏറ്റെടുക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: വിശക്കുന്നവന് ആഹാരമൊരുക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ഓപ്പറേഷന്‍ സുലൈമാനി എന്ന പദ്ധതിക്ക് വന്‍ ജനപിന്തുണ. പദ്ധതി തുടങ്ങി ദിവസങ്ങള്‍ക്കകം നാടിന്റെ നാനാ ഭാഗത്തുനിന്നും ഒട്ടേറപേര്‍ പദ്ധതിക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തിയതായി കോഴിക്കോട് ജില്ലാ കലക്ടര്‍ പറയുന്നു.

ഉസ്താദ് ഹോട്ടല്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് ആണ് പദ്ധതി വിഭാവനം ചെയ്തത്. ഹോട്ടല്‍ വ്യവസായികളുടെ സംഘടനയും മറ്റ് എന്‍ജിയോകളും സഹകരണം വാഗ്ദാനം ചെയ്തതോടെ പദ്ധതി ഉടന്‍ തുടങ്ങുകയും ചെയ്തു. പദ്ധതി നടപ്പിലായി ഒരാഴ്ച പിന്നിടും മുന്‍പേ നാടും നഗരവും ഇത് ഏറ്റെടുത്തു കഴിഞ്ഞതായി കലക്ടര്‍ പറഞ്ഞു.

kozhicode-map

ദരിദ്രരായവര്‍ക്ക് ജില്ലയിലെ 50 ഹോട്ടലുകളില്‍ നിന്നും സൗജന്യമായി ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് പദ്ധതി. വില്ലജ് ഓഫീസ്, പ്രസ്‌ക്ലബ് എന്നിവിടങ്ങളില്‍ നിന്നും വിതരണം ചെയ്യുന്ന കൂപ്പണ്‍ നിശ്ചിത ഹോട്ടലില്‍ കാണിച്ചാല്‍ സൗജന്യമായി ഭക്ഷണം ലഭിക്കും. നിലവില്‍ കോഴിക്കോട് നഗരപരിസരത്താണ് പദ്ധതി കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ജില്ലമുഴുവന്‍ ഓപ്പറേഷന്‍ സുലൈമാനി വ്യാപിപ്പിക്കാനാണ് അധികൃതരുടെ പരിപാടി.

300ഓളം പേര്‍ ഇതിനകം കൂപ്പണ്‍ വാങ്ങി ഭക്ഷണം കഴിച്ചതായാണ് റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് ആശുപത്രിയിലെത്തുന്നവരാണ് ആവശ്യക്കാരില്‍ അധികംപേരും. കൂടുതല്‍ സ്ഥലങ്ങളില്‍ കൂപ്പണ്‍ വിതരണത്തിന് സൗകര്യം ഒരുക്കുന്നതോടെ കോഴിക്കോട് ആഹാരത്തിനായി ബുദ്ധിമുട്ടുന്നവര്‍ ഇല്ലാതാകുമെന്നാണ് കരുതുന്നത്.

English summary
Operation Sulaimani': Aim to feed needy in Kozhikode hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X