ജലാശ്വയിൽ കൊറോണ വൈറസ് ബാധിതരുണ്ടോ? കളക്ടറുടെ മറുപടി ഇങ്ങനെ, തമിഴ്നാട് സ്വദേശികൾക്കായി ബസ്...
കൊച്ചി: മാലദ്വീപിൽ നിന്ന് പ്രവാസികളുമായി കൊച്ചിയിലെത്തിയ നാവിക സേനാ കപ്പവിഷ രോഗലക്ഷണങ്ങളുണ്ടെന്ന് വിവരം ലഭിച്ചില്ലെന്ന് ജില്ലാ കളക്ടർ. മൂന്ന് മണിക്കൂർ സമയത്തിനുള്ളിൽ കപ്പലിലെ യാത്രക്കാരെ പൂർണ്ണമായും കരയിലേക്ക് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ കളക്ടർ എസ് സുഹാസ് പഞ്ഞു. ഗർഭിണികളുൾപ്പെടെ മുൻഗണനാ ക്രമത്തിലേക്കാണ് കപ്പലിന് പുറത്തേക്കെത്തിക്കുക.
സൗദിയിലെ മോര്ച്ചറികളിൽ അമ്പതോളം ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ, ഞെട്ടിക്കുന്ന കാഴ്ച; ആശങ്കയോടെ പ്രവാസികൾ

ആശുപത്രികളിലേക്ക് മാറ്റും
തിരിച്ചെത്തിയവരിൽ രോഗലക്ഷണങ്ങളുള്ളവരെ കളമശ്ശേരി മെഡിക്കൽ കോളേജ്, കരുവേലിപ്പടി സർക്കാർ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും എറണാകുളം ജില്ലക്കാരെ ഉടൻതന്നെ ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. മറ്റ് ജില്ലകളിൽ നിന്നുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണകേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള സൌകര്യങ്ങൾ കൊച്ചിയിൽ ഒരുക്കിയിട്ടുണ്ട്. തമിഴ്നാട് സ്വദേശികളെ തിരികെ കൊണ്ടുപോകുന്നതിനായി ഏഴോളം ബസുകൾ കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.

440 മലയാളികൾ
ഞായറാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചി തീരത്തെത്തിയ ഐഎൻഎസ് ജലാശ്വയിൽ 440 മലയാളികൾ ഉൾപ്പെടെ 698 യാത്രക്കാരാണുള്ളത്. കൊറോണ പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടമായവരാണ് കപ്പലിൽ തിരിച്ചെത്തിയ മലയാളികൾ. 595 പുരുഷന്മാരും 103 സ്ത്രീകളും 14 കുട്ടികളും 19 ഗർഭിണികളും യാത്രക്കാരിലുണ്ട്.കേരളത്തിന് പുറമേ 20 സംസ്ഥാനങ്ങളിൽ നിന്നുവരും കൊച്ചിയിലെത്തിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് നിയന്ത്രണം ശക്തമാക്കിയതോടെ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ഓപ്പറേഷൻ സമുദ്രസേതുവിന്റെ ആദ്യത്തെ ദൌത്യമാണ് തീരത്തെത്തിയിട്ടുള്ളത്. വെള്ളിയാഴ്ച മാലദ്വീപിൽ നിന്ന് പുറപ്പെട്ട കപ്പൽ ഞായറാഴ്ച ഉച്ചയോടൊണ് കൊച്ചിയിൽ എത്തുന്നത്.

രോഗലക്ഷണങ്ങളുള്ളവരെ..
തിരിച്ചെത്തിയവരിൽ രോഗലക്ഷണങ്ങളുള്ളവരെ വേഗം തന്നെ ഐസൊലേഷനിലേക്ക് മാറ്റും. പരിശോധിച്ച ശേഷം രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയവരെ മാത്രമാണ് യാത്ര ചെയ്യാൻ അനുവദിച്ചത്. എന്നാൽ പിന്നീട് രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലാണ് ഐസൊലേഷൻ സെന്ററുകളിലേക്ക് മാറ്റുക. പോലീസിന്റെ സഹായത്തോടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് യാത്രക്കാരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.

പോർട്ട് ട്രസ്റ്റ് ആശുപത്രി
പോർട്ടിൽ സജ്ജീകരിച്ചിരുന്ന മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ യാത്രക്കാരെ എല്ലാവരെയും തെർമൽ സ്ക്രീനിംഗ് നടത്തി. യാത്രക്കാർക്ക് ബിഎസ്എൻ.എൽ സിം കാർഡ് നൽകി. ലഗേജുകൾ അണുവിമുക്തമാക്കുകയും ചെയ്തു. ടെർമിനലിൽ സൗജന്യ വൈഫൈ സൗകര്യവും യാത്രക്കാർക്ക് ഒരുക്കിയിരുന്നു. കൊറോണ വൈറസിനെക്കൂടാതെ മറ്റ് രോഗങ്ങളുള്ളവരെയും പരിശോധിക്കുന്നതിന് പോർട്ട് ട്രസ്റ്റ് ആശുപത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തവരെ ഇമിഗ്രേഷൻ നടപടികൾക്ക് ശേഷം അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കും. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ മാത്രമാണ് ആശുപത്രികളിലേക്ക് മാറ്റുക.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ
തമിഴ്നാട്ടിൽ നിന്ന് 187 പേരാണ് ജലാശ്വയിൽ കൊച്ചിയിലെത്തിയിട്ടുള്ളത്. ആന്ധ്രപ്രദേശ്- 8, തെലങ്കാന- 9, ഉത്തരാഖണ്ഡ്- 7, ബംഗാൾ-7, കർണാടക- 8, ലക്ഷദ്വീപ്- 4, മഹാരാഷ്ട്ര-3, ഗോവ- 1, ഹരിയാണ 3, ഹിമാചൽ പ്രദേശ്- 3, ഒഡിഷ- 2, പുതുച്ചേരി-2, രാജസ്ഥാൻ- 3, ദില്ലി-4, അസം-1 എന്നിങ്ങനെയാണ് മാലദ്വീപിൽ നിന്ന് ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് ജലാശ്വയിൽ കേരളത്തിലെത്തിയവരുടെ വിവരങ്ങൾ.