കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജനെ രാജി വെപ്പിച്ചവര്‍ ശൈലജയെ സംരക്ഷിക്കുന്നു, സിപിഎമ്മില്‍ പൊട്ടിത്തെറി

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടുകയാണ് പ്രതിപക്ഷം.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: പികെ ശ്രീമതി ടീച്ചര്‍ക്ക് പിന്നാലെ നിയമന വിവാദത്തിലകപ്പെട്ട് സിപിഎമ്മിലെ അടുത്ത വനിതാ മന്ത്രി. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ടാണ് കെകെ ശൈലജ കുരുങ്ങിയിട്ടുള്ളത്. സംഭവമായി ബന്ധപ്പെട്ട് മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടുകയാണ് പ്രതിപക്ഷം. മന്ത്രി രാജി വെക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.

കെകെ ശൈലജയുടെ ഭര്‍ത്താവ് ഡിവൈഎഫ് ഐയുടെ വനിതാ നേതാവിനെ മര്‍ദിച്ച സംഭവം വന്‍വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി നിയമനക്കുരുക്കില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗവും സത്യപ്രതിഞ്ജ ലംഘനവും നടത്തിയെന്ന ഹൈക്കോടതി പരാമര്‍ശമാണ് പ്രതിക്ഷം ആയുധമാക്കിയിട്ടുള്ളത്.

അധികാരം ദുര്‍വിനിയോഗിച്ചു

അധികാരം ദുര്‍വിനിയോഗിച്ചു

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അധികാര ദുര്‍വിനിയോഗവും സത്യപ്രതിഞ്ജാ ലംഘനവും നടത്തിയെന്ന കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹൈക്കോടതി മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റി

യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റി

ക്രിമിനല്‍ കേസിലെ പ്രതിയടക്കം കൃത്യമായ യോഗ്യതയില്ലാത്തവരെയാണ് മന്ത്രി ബാലാവകാശ കമ്മീഷനില്‍ തിരുകി കയറ്റിയത്. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കിലും ഈ ഏറ്റക്കുറച്ചില്‍ വ്യക്തമായിരുന്നു.

രാജിക്കായി മുറവിളി

രാജിക്കായി മുറവിളി

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാരോപിച്ച് ആരോഗ്യ മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി തുടരുകയാണ്. മന്ത്രി രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് തീരുമാനമെന്നും പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.

ജയരാജനും ശൈലജയ്ക്കും രണ്ടുനീതി

ജയരാജനും ശൈലജയ്ക്കും രണ്ടുനീതി

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബന്ധുനിയമന വിവാദത്തിലകപ്പെട്ടതിനെത്തുടര്‍ന്നാണ് കായികമന്ത്രിയായിരുന്ന ഇപി ജയരാജന്‍ മന്ത്രി സ്ഥാനം രാജി വെച്ചിരുന്നു. ജയരാജന്‍റെ രാജിക്കായി മുറവിളി കൂട്ടിയവര്‍ ശാലജയെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു.

വഴിവിട്ട ഇടപാട് നടത്തിയെന്ന് ആരോപണം

വഴിവിട്ട ഇടപാട് നടത്തിയെന്ന് ആരോപണം

കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ശിശുക്ഷേമ അതോറിറ്റിയില്‍ നിന്നും പുറത്താക്കപ്പെട്ടയാളെ ബാലാവകാശ കമ്മീഷനില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നിട്ടുണ്ട്.

രാജി വെപ്പിച്ചവര്‍ സംരക്ഷിക്കുന്നു

രാജി വെപ്പിച്ചവര്‍ സംരക്ഷിക്കുന്നു

ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്ന വിവാദങ്ങളേക്കാള്‍ ഗൗരവമുള്ള ആരോപങ്ങളാണ് ആരോഗ്യമന്ത്രിക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. മാധ്യമവാര്‍ത്തയുടെ പേരില്‍ ജയരാജന്റെ രാജിക്ക് മുറവിളി കൂട്ടിയവര്‍ ഹൈക്കോടതി പരമാര്‍ശം വന്നിട്ടും ശൈലജയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നുള്ള ആരോപണം സംസ്ഥാന നേതൃത്വത്തില്‍ ഉയര്‍ന്നിരുന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
CPM leaders criticise the allegation against KK Shailaja.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X